അല്ലി സാന്റയോട് ചോദിച്ച സമ്മാനം കിട്ടി, ചിത്രം പങ്കുവെച്ച് സുപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റേത്. നടനും സംവിധായകനുമായി തിളങ്ങുന്ന പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ നിര്‍മ്മാണ കമ്പനിയുമായി തിരക്കിലാണ്. ഇവരുടെ മകള്‍ അല്ലി എന്ന് വിളിപ്പേരുള്ള ആലംകൃതയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയയെ കണ്ടുമുട്ടിയതും വിവാഹത്തില്‍ എത്തിയതുമൊക്കം പൃഥ്വി തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനേതാവ് അല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മാണ കമ്പനിയുടെ കാര്യങ്ങള്‍ മുഴുവന്‍ നോക്കി നടത്തുന്നത് സുപ്രിയയാണ്.

മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. ക്രിസ്തുമസിന് മുമ്പായി അല്ലിമോള്‍ സാന്റയ്ക്ക് എഴുതിയ കത്ത് സുപ്രിയ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ അല്ലിമോള്‍ സാന്റയോട് ചോദിച്ച സമ്മാനം ലഭിച്ചുവെന്ന് പറയുകയാണ് സുപ്രിയ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ ഇത് പങ്കുവെച്ചിട്ടുണ്ട്.

ഫ്രോസണ്‍ സിനിമയിലെ അന്ന എന്ന പാവയെ ആയിരുന്നു അല്ലിക്ക് വേണ്ടിയിരുന്നത്. ഫെബ്രുവരി ആയെങ്കിലും അല്ലിയുടെ ആവശ്യം നടന്നു കിട്ടി. ‘സാന്റ’ അല്ലി ചോദിച്ചത് പോലെയുള്ള ഒരു പാവയെ സമ്മാനമായി നല്‍കി. മകള്‍ അലംകൃതയുടെ ആ സമ്മാനം കൈപ്പറ്റിയതായി സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. അല്ലിക്കു കിട്ടിയ സമ്മാനം കാണേണ്ടേ? ഇതാണ് അല്ലിമോള്‍ക്ക് സമ്മാനമായി കിട്ടിയ പാവ. പറഞ്ഞത് പോലെയുള്ള സുന്ദരി പാവക്കുട്ടിയെ തന്നെ അല്ലിമോള്‍ക്കു സമ്മാനമായി ലഭിച്ചു, സുപ്രിയ കുറിച്ചു.സോഷ്യല്‍ മീഡിയകളില്‍ സജീവമായ സുപ്രിയ നേരത്തെയും കുടുംബ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മകളുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സുപ്രിയ തന്നെയാണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കുരുതി നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.