സത്യം ലോകമറിയണം, നരഭോജികൾക്കു വേണ്ടി കോടതിയിൽ ആളൂർ എത്തും

നരബലി പ്രതികൾക്ക് വേണ്ടി വാദിക്കാൻ ആള്ളൂർ എത്തുന്നു നരബലിയുടെ സത്യം എന്തെന്നറിയാൻ ഒടുവിൽ ക്രിമിനലുകൾക്ക് വേണ്ടി വാദിക്കുന്ന ആളൂർ എത്തി. കഴിഞ്ഞ ദിവസം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നരബലി കേസിൽ പ്രതികൾക്ക് വേണ്ടി വാദിക്കാൻ പതിവുപോലെ കുപ്രസിദ്ധ വകീൽ ആളൂർ എത്തുന്നു .കേരലാം നടുങ്ങുന്ന ക്രിമിനൽ കേസുകൾക്ക് പ്രതിയെ കൂട്ട് പിടിച്ച് എത്തുന്ന ആളൂർ പലപ്പോഴും കേരളം ജനതയ്ക്കു മുന്നിൽ ഉത്തരം കിട്ടാത്ത സമസ്യ ആണ് മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. മള്ളൂര്‍ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് അങ്ങനെ സുപരിചിതമാണ്. അത് പുനരാവിഷ്കരിക്കപ്പെടുകയായിരുന്നു ആളൂരിലൂടെ പിന്നീട് കണ്ടത്. കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദസ്വാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു

പ്രതിഭാഗത്തിനുവേണ്ടി ഹാജരായതിലൂടെ കുപ്രസിദ്ധനായി മാറി അഡ്വ. ബി എ ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ എന്ന തൃശൂര്‍ മുള്ളൂര്‍ക്കരക്കാരന്‍. ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദസ്വാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങിയത് അങ്ങനെയാണ്. ലക്ഷങ്ങള്‍ വാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട ഗോവിന്ദസ്വാമിക്കുവേണ്ടി വാദിക്കാന്‍ കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. ഇതിനു പിന്നാലെ അഡ്വ. ബി എ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലാണ് എത്തുന്നതെന്ന വിവരം അറിഞ്ഞത്.

പിന്നീടുള്ള അന്വേഷണങ്ങളില്‍ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കരയിലെ ആളൂര്‍ വീട്ടില്‍ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂര്‍ ആണ് ഈ ‘ഉത്തരേന്ത്യക്കാരന്‍ വക്കീല്‍’ എന്ന് തിരിച്ചറിയുന്നത്. വർഷങ്ങളായി പുനെ കോടതിയിൽ പ്രവര്‍ത്തിക്കുന്ന ആളൂര്‍ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്‍ണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തില്‍ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങള്‍ ഉയര്‍ന്നുവന്നു. വടക്കാഞ്ചേരി കോടതിയിൽ മൂന്നര വ‍ർഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂ‍ർ പുണെയില് പ്രമാദമായ നിരവധി കേസുകളില് ഗൗണണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതക ലൈംഗിക കൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാര്‍ പറഞ്ഞിരുന്നു.

സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു. മുംബൈ പനവേലില്‍ പൊലീസ് സ്റ്റേഷൻ‌ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദസ്വാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

ആളൂരിന്റെ അഭിഭാഷക സംഘത്തിൽ ഇത്തരത്തിലുള്ള കേസുകൾ വാദിക്കാനുള്ള നിരവധി അഭിഭാഷകരുണ്ട്. അമിതാഭ് ബച്ചനെതിരെ മുംബൈയിലെ പത്രപ്രവര്‍ത്തകന്‍ നല്‍കിയ നികുതിവെട്ടിപ്പുകേസിൽ പത്രപ്രവര്‍ത്തകനുവേണ്ടി താന്‍ ഹാജരായത് ആളുരായിരുന്നു. ബണ്ടിചോർ എന്ന കുറ്റവാളിക്കുവേണ്ടിയും ആളൂ‍‍‍ർ കേസ് വാദിക്കാനെത്തി. അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിനുവേണ്ടിയും ഹാജരാകാനെത്തിയെങ്കിലും അത് നടന്നിരുന്നില്ല.

സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി നേടുകയായിരുന്നു ആളൂർ. പൾസർ സുനിയുടെ പക്ഷം പിടിച്ചും ആളൂർ.ത്തിയിരുന്നു .ഇപ്പോൾ നരബലിയുടെ സത്യം അറിയാൻ അന്ന് ആളൂരിന്റെ രംഗപ്രവേശം ‘നടന്നത് ക്രൂരമായ കൊലപാതകമാണ്. നരബലിയുടെ ശ്രേണിയില്‍പ്പെട്ട കൊലപാതകമാണെന്നാണ് പൊലീസിന്റെ വാദം. ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നു. നരഭോജികളാണ് എന്ന ആക്ഷേപം പോലും ഉന്നയിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി ഹാജരാകും. അവരുമായി സംസാരിക്കും. വക്കാലത്ത് ഫയല്‍ ചെയ്യും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികള്‍ സ്വീകരിക്കും എന്ന് ആളൂർ പറയുന്നു