മണ്ണാറശാലയിൽ ഉരുളി കമഴ്ത്തി കിട്ടിയ മോനാണ് അൽസാബിത്ത്- കേശുവിന്റെ ഉമ്മ

മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ് ഉപ്പും മുളകിലൂടെ. എന്നാൽ ഉപ്പും മുളകും വാർത്തകളിൽ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കേശു. ഭക്ഷണത്തിനോട് അതീവ താൽപര്യമുള്ളതിന്റെ പേരിലാണ് കേശു അറിയപ്പെടുന്നത്. മാത്രമല്ല അച്ഛൻ കഴിഞ്ഞാൽ കുടുംബത്തിലെ ഏറ്റവും മടിയനും കേശുവാണ്.ഇപ്പോഴിതാ തങ്ങളുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച് അൽസാബിത്തിന്റെ അമ്മ മുമ്പ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിയൽ ചർച്ചയായി മാറുകയാണ്.

പ്രാരാബ്ദം, കഷ്ട്ടപാട് എന്ന വാക്കുകളുടെ അർഥം മനസിലാക്കും മുൻപേ തന്നെ അത് മാറ്റാനായി കഷ്ടപ്പെട്ട് തുടങ്ങിയതാണ് അൽസാബിത് എന്നാണ് ബീന പറയുന്നത്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അവൻ തോളിൽ ഏറ്റെടുക്കുന്നത് എന്നാണ് അമ്മ പറയുന്നത്. വിവാഹം കഴിഞ്ഞു ഏറെ നാൾ കാത്തിരുന്നിട്ടാണ് മകൻ ജനിക്കുന്നത്. അതും ഉള്ള അമ്പലങ്ങളും പള്ളികളും എല്ലാം നേര്ച്ച ഇട്ടു കിട്ടിയ നിധിയാണ് അവൻ. . മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തി കിട്ടിയ മോനാണ് അൽസാബിത്ത്. ഉപ്പും മുളകിലേക്കും എത്തും മുമ്പ് കുട്ടി പട്ടാളം എന്ന ഷോയിൽ അൽസാബിത്ത് പങ്കെടുത്തിരുന്നു. എന്നാൽ അതിനും മുമ്പ്, തന്റെ നാലാം വയസ് മുതൽ അൽസാബിത്ത് ക്യാമറെ ഫേസ് ചെയ്യുന്നുണ്ട്. ചെറുപ്പം മുതലേ ക്യാമറ കണ്ട് ശീലിച്ചതാകാം അൽസാബിത്തിന്റെ അഭിനയം ഇത്രയും സ്വാഭാവികമാകാൻ കാരണം.

വീടുവയ്ക്കാനായി എടുത്ത അഞ്ചുലക്ഷത്തോളം കടമെടുത്തിരുന്നു. ഇതിന് പുറമെ തങ്ങളുടെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനും മറ്റുമായി വാങ്ങിയ കടമെല്ലാം ചേർത്ത് 12 ലക്ഷമുണ്ടായിരുന്നുവെന്നാണ് അമ്മ പറയുന്നത്. എന്നാൽ ആ കടം എല്ലാം ഉപേക്ഷിച്ചിട്ടാണ് അവന്റെ ഉപ്പ നാട് വിടുകയായിരുന്നു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നിൽക്കുകയായിരുന്നു. എന്ത് ചെയ്യണം എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. കഴിക്കാൻ പോലും ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

ശ്രീ ശബരീശൻ എന്ന ഒരു ആല്ബത്തിലാണ് അൽസാബിത്ത് ആദ്യമായി അഭിനയിക്കുന്നത്. അവന് അന്ന് നാല് വയസായിരുന്നു. ഇന്നത് ഓർക്കുമ്പോൾ മകന് അയ്യപ്പന്റെ അനുഗ്രഹമുണ്ടെന്നാണ് അമ്മ കരുതുന്നത്. ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്റെ മോൻ. ഇന്ന് നിങ്ങൾ കാണുന്ന നിലയിൽ എത്താൻ. ആരും ഇല്ലാതിരുന്നപ്പോൾ ഞങ്ങൾക്ക് തുണ ആയത് തന്റെ ഉമ്മ ആയിരുന്നു. കുടുംബത്തെ നോക്കാനായി താൻ ആന്ധ്രയിൽ വരെ പോയി ജോലി ചെയ്തിട്ടുണ്ട്. മെഡിക്കൽ ഷോപ്പിൽ 250 രൂപ ദിവസകൂലിയ്ക്ക് ജോലിയ്ക്ക് വരെ പോയിട്ടുണ്ട്. ആ സമയം ഒന്നും എന്റെ മകന് സാധാരണ കുട്ടികളെ പോലെ കളിച്ചുനടക്കാനോ, നല്ല ഉടുപ്പുകൾ ഇടാനോ ഉള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഈ സമയത്ത് ബന്ധുക്കൾ ആരും തങ്ങളെ സഹായിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്നത് എന്റെ ഉമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണ്