ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഭര്‍ത്താവ് മുങ്ങി, കാത്തിരുന്ന് കിട്ടിയത് ചാപിള്ള; സംസ്‌കരിക്കാന്‍ പോലും പണമില്ലാതെ യുവതി, ഒടുവില്‍ സഹായവുമായി ആംബുലന്‍സ് ഡ്രൈവര്‍

മഞ്ചേരി: സ്നേഹിച്ച് ചതിക്കുക. അവിടെയും ഒതുങ്ങാത്ത ക്രൂരത ഗർഭിണിയാക്കി ചതിക്കുക, ചതിച്ച കാമുകൻ്റെ കുഞ്ഞ് ചാപിള്ളയായി പിറന്നപ്പോൾ സംസ്കരിക്കാൻ പോലും പണവും സൗകര്യവും ഇല്ലാത്ത ഒരമ്മ. ഇത് ബീഹാറിലും യു.പിയിലും ഒന്നുമല്ല. നമ്മുടെ മലപ്പുറത്ത് മഞ്ചേരിയിൽ. യുവതികളെ ചതിക്കുഴിയില്‍ പെടുത്തി ഉപേക്ഷിച്ച് പോകുന്ന പല സംഭവങ്ങളും പുറത്തെത്താറുണ്ട്. മാത്രമല്ല സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഗർഭിണി ആയിരിക്കുമ്പോൾ ഭര്‍ത്താവ് ഉപേക്ഷിച്ചു. തുടര്‍ന്ന് കണ്‍മണിക്കായുള്ള കാത്തിരിപ്പിലായി യുവതി. എന്നാല്‍ കുഞ്ഞ് ജനിച്ചെങ്കിലും പോറ്റി വളര്‍ത്താനുള്ള ഭാഗ്യം അവള്‍ക്ക് ഉണ്ടായില്ല. നൊന്ത് പെറ്റെങ്കിലും ചലനമറ്റ നിലയിലാണ് കുഞ്ഞിനെ അമ്മയ്ക്ക് ലഭിച്ചത്. ആ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഗതി പോലും ഉണ്ടായിരുന്നില്ല. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു ഇത്തരത്തിലൊരു നെഞ്ചു നീറുന്ന കാഴ്ച ഉണ്ടായത്.

എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാതിരുന്ന ആ അമ്മയ്ക്ക് മുന്നിലേക്ക് ഒടുവില്‍ ദൈവദൂതനെ പോലെ ഒരു ആംബുലന്‍സ് ഡ്രൈവര്‍ അവതരിക്കുകയും സഹായിക്കുകയും ആയിരുന്നു. മാസം തികയാതെ പിറന്ന കുഞ്ഞ് മരിക്കുകയും സംസ്‌കരിക്കാന്‍ സ്ഥലമോ പണമോ ഇല്ലാതെ കുഞ്ഞിന്റെ മൃതദേഹവുമായി കരഞ്ഞു തളര്‍ന്ന അമ്മയ്ക്ക് മുന്നിലേക്ക് ആംബുലന്‍സ് ഡ്രൈവര്‍ സഹായഹസ്തവുമായി എത്തുകയായിരുന്നു. പെരിന്തല്‍മണ്ണ വലിയങ്ങാടിയില്‍ അഞ്ചു വര്‍ഷമായി ജീവിച്ച് വരുന്ന തമിഴ് യുവതിക്കാണ് ഇത്തരമൊരു ദിരനുഭവങ്ങള്‍ ഉണ്ടായത്.

ഗര്‍ഭിണി ആയിരിക്കെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുക ആയിരുന്നു. മാസം തികയാതെ കുഞ്ഞ് പിറന്നപ്പോള്‍ ചലനമറ്റ നിലയിലാണ് കുഞ്ഞിനെ ലഭിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി കരഞ്ഞ് തളര്‍ന്ന അമ്മയ്ക്ക് ദൈവ ദൂതനെ പോലെ സഹായ ഹസ്തവുമായി എത്തുകയാണ് ആംബുലന്‍സ് ഡ്രൈവര്‍. ഉഷ എന്നയുവതിക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായത്. തമിഴ്നാട് തന്‍ട്രാംപട്ട് താലൂക്കിലെ മേല്‍മുത്തനൂര്‍ ഗ്രാമവാസികളായ സത്യരാജ് – ഉഷ ദമ്പതിമാരുടെ കുഞ്ഞാണ് ബുധനാഴ്ച മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചത്.

ഉഷയുടെ മാതാവ് കുപ്പുവുമാണ് പ്രസവ സമയത്ത് ഉണ്ടായിരുന്നത്. ഉഷയ്ക്ക് ഗര്‍ഭാവസ്ഥയില്‍ ആയിരിക്കെ ഏഴാം മാസം അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഉഷയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് മഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഗര്‍ഭിണിയായിരിക്കെ ഇതിനിടെ ഉഷയെ ഉപേക്ഷിച്ച് സത്യരാജ് മുങ്ങുകയായിരുന്നു.

ഏഴാം മാസത്തില്‍ പ്രസവിച്ചതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞ് വരികയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ഇതിനോടകം യുവതിയുെട കൈയ്യില്‍ ഉ്ണ്ടായിരുന്ന പണം മുഴുവന്‍ ആശുപത്രി ചിലവിനും മറ്റുമായി മുടക്കി തീര്‍ന്നിരുന്നു. ഇതോടെ മൃതദേഹം സംസ്‌കരിക്കാനോ മറ്റൊന്നിനുമോ ഉഷയുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. ഇതിനിടെ കാര്യം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവറായ നൗഫലും കൂട്ടുകാരന്‍ ഇര്‍ഷാദും ഉഷയെ സഹായിക്കുകയായിരുന്നു. നൗഫല്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീമിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തായിരുന്ന ചെയര്‍മാന്‍ നഗരസഭാജീവനക്കാരെ അറിയിച്ച് നഗരസഭാ ശ്മശാനമായ അഞ്ജലിയില്‍ സംസ്‌കാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കി.

നൗഫലും സുഹൃത്തും മൃതദേഹം ആംബുലന്‍സില്‍ കയറ്റി ശ്മശാനത്തില്‍ എത്തി. ഉച്ചയ്ക്ക് 1.50ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് ആചാരങ്ങള്‍ക്കായി ഉഷ നാട്ടിലേക്ക് മടങ്ങി. ഇവര്‍ക്ക് നാട്ടിലേക്ക് എത്താനുള്ള ചെലവുകള്‍ എല്ലാം നഗരസഭാ ചെയര്‍മാന്റെ സാന്ത്വന ഫണ്ടില്‍ നിന്നും നല്‍കി.