ഓരോ ക്രിസ്തുമസ് കാലം വരുമ്പോഴും പപ്പയെ ഒരുപാട് മിസ് ചെയ്യാറുണ്ട്- അമേയ മാത്യു

നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അമേയ മാത്യു വിവാഹിതയാകുന്നുവെന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്. എൻ​ഗേജ്മെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ക്രിസ്തുമസ് ഓർമ്മകൾ പങ്കുവെക്കുകയാണ് അമേയ. ഈ ക്രിസ്തുമസ് തനിക്ക് ഏറെ സ്‌പെഷ്യലാണെന്നാണ് അമേയ പറയുന്നത്.

ജീവിതത്തിൽ പുതിയൊരാൾ വരുന്നുവെന്നത് തന്നെയാണ് ഈ വർഷത്തെ ക്രിസ്തുമസ് സ്പഷ്യലാവുന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് വരെ ഞാൻ സിംഗിളായിരുന്നു. എന്നാൽ ഈ വർഷം എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞു. എന്റെ സുഹൃത്തായ കിരണിനെയാണ് വിവാഹം കഴിക്കുന്നത്. പണ്ടേത്താൾ കൂടുതൽ എക്‌സൈറ്റ്‌മെന്റ് തോന്നാൻ ഇപ്പോൾ ഞങ്ങളുടെ ഫാമിലി വലുതായി. അപ്പോൾ ആഘോഷങ്ങളുടെ പകിട്ട് കൂടും. അടുത്ത വർഷത്തെ ക്രിസ്തുമസ് കിരണിനൊപ്പമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. വിവാഹം അടുത്ത വർഷം കാണും.

പപ്പ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ ഓരോ കുഞ്ഞു ആഘോഷങ്ങളും സ്‌പെഷ്യലായിരുന്നു. ഓരോ കുഞ്ഞു നിമിഷങ്ങളും ആഘോഷിക്കാറുള്ള ഞങ്ങൾക്ക് പപ്പ പോയത് വലിയൊരു വിടവ് തന്നെയായിരുന്നു. പപ്പ പോയതിന് ശേഷം ഓരോ ക്രിസ്തുമസ് കാലം വരുമ്പോഴും ഒരുപാട് മിസ് ചെയ്യാറുണ്ട്. ഇനിയുള്ള കാലത്തും ക്രിസ്തുമസ് കാലം പപ്പയുടെ ഓർമ്മകൾ നിറഞ്ഞതാവുവെന്നും അമേയ പറയുന്നുണ്ട്. തന്റെ 2023 നെക്കുറിച്ചും അമേയ സംസാരിക്കുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുൾഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേർ അമേയയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്. ആരാധകർക്കായി മേക്കോവർ ചിത്രങ്ങളും ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.