കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ,അമേയയുടെ മറുപടി ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടിയാാണ് അമേയ മാത്യു.കരിക്ക് യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് ഒരു പഴയ ബോബ് കഥ,ആട് 2എന്നീ ചിത്രങ്ങളിലൂടെയും നടി ശ്രദ്ധിക്കപ്പെട്ടു.മമ്മൂട്ടി നായകനായി എത്തുന്ന ദി പ്രീസ്റ്റ് ആണ് നടിയുടെ പുതിയ ചിത്രം.സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി.പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന് രസകരമായ കുറിപ്പുകളുമായി നടി പ്രത്യക്ഷപ്പെടാറുണ്ട്.ലോക്ക്ഡൗണ്‍ സമയം ശരീരഭാരം കുറച്ച കാര്യവും നടി പങ്കുവെച്ചിരുന്നു.നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്

പുതിയതായി ഒരു ഗ്ലാമറസ് ചിത്രമാണ് അമേയ പങ്കുവെച്ചിരിക്കുന്നത്.വ്യത്യസ്തമായ ഒരു ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്.Black വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകള്‍ക്ക് ശേഷം Inboxല്‍ വന്ന ഒരു സുഹൃത്ത് ചോദിച്ചുകറുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം,പക്ഷെ,ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാന്‍ പറഞ്ഞാല്‍ കെട്ടുവോ’എന്ന്.വെളുത്തവര്‍ക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്.ഒരാളുടെ നിറമല്ല,അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരിക്കലും നിറംവെച്ച് ആരെയും അളക്കാനോ.കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക എന്നായിരുന്നു ക്യാപ്ഷന്‍

ശരീരഭാരം കുറച്ച് നേരത്തെ അമേയ പ്രത്യക്ഷപ്പെട്ടിരുന്നു.ലോക്ക്ഡൗണ്‍ കാലത്ത് എട്ട് കിലോയാണ് അമേയ കുറച്ചത്.വണ്ണം കുറഞ്ഞ് പോയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ടെന്നും ഇപ്പോഴത്തെ ഈ പരിണാമം ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും അമേയ പറഞ്ഞിരുന്നു.വണ്ണം കുറഞ്ഞുപോയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളില്‍ വിഷമം തോന്നിയിട്ടുണ്ട്.എന്നാലും വര്‍ക്ക്ഔട്ടും Dietഉം അതില്‍നിന്ന് എന്നെ മാറ്റി.കഷ്ടപ്പെട്ട് 8കിലോയോളം വണ്ണം കൂട്ടി,അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാന്‍ സാധിച്ചില്ല.പക്ഷേ ഈ ലോക്ക്ഡൗണ്‍ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു.62കിലോയില്‍നിന്നും 54കിലോയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.നമ്മുടെ ശരീരത്തെ നമ്മള്‍ എത്രത്തോളം Care ചെയ്യുന്നോ,അത്രത്തോളം സ്‌നേഹം നമുക്ക് ശരീരം തിരിച്ചും നല്‍കും.അമേയ കുറിച്ചു