ചുവപ്പ് ഡയറി വിവാദം ഉയര്‍ത്തി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ട് അമിത് ഷാ

ജയ്പൂര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ട് അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര സിങിന്റെ ചുവപ്പു ഡയറി വിവാദം ഉയര്‍ത്തിയാണ്. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ ചിലര്‍ മുദ്രവാക്യം മുഴക്കുകയായിരുന്നു. തുടര്‍ന്ന് അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച അമിത് ഷാ ചുവപ്പു ഡയറി വിവാദം ഉയര്‍ത്തി.

കുറച്ചുപേരെ മുദ്രവാക്യം വിളിക്കാനായി അയച്ചിട്ട് പ്രത്യേകിച്ച് ഒന്നും കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നാണമുണ്ടെങ്കില്‍ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് അദ്ദേഹം അശോക് ഗെലോട്ടിനെ വെല്ലുവിളിച്ചു. ചുവപ്പു നിറം കുറച്ചുനാളായ ഗെലോട്ടിന് പേടിയാണ്. പക്ഷേ അതില്‍ കറുത്ത പ്രവര്‍ത്തികള്‍ ഒളിഞ്ഞിരിപ്പിണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കോടിക്കണക്കിന് രൂപയുടെ വിവരങ്ങള്‍ ചുവപ്പു ഡയറിയിലുണ്ട്. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ചുവപ്പു ഡയറി വിവാദം ഉയര്‍ന്നത്. സ്ത്രികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നല്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് രാജേന്ദ്ര സിങിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയിരുന്നു.