ബാല കരാര്‍ ലംഘിച്ചു, വിവാഹ മോചനത്തിന് ശേഷം മകളുമായി ചെന്നപ്പോള്‍ ബാല കാണാനെത്തിയില്ലെന്ന് അമൃത സുരേഷ്

നടന്‍ ബാലയ്‌ക്കെതിരെ ആരോപണങ്ങളുമനായി മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അമൃത സുരേഷ് ബാലയ്‌ക്കെതിരെ രംഗത്തെത്തിയത്. ആചാര്യ ചാണക്യ ലോയേഴ്‌സ് ആന്‍ഡ് കണ്‍സല്‍ട്ടന്റ്‌സിന്റെ പാര്‍ട്ണര്‍മാരായ അഡ്വ. രജനി, അഡ്വ സുധീര്‍ എന്നിവര്‍ക്കൊപ്പമാണ് അമൃത കാര്യങ്ങള്‍ വിശദീകരിച്ചത്.

വിവാഹമോചനം നടന്നതിന് ശേഷം ബാല നിരന്തരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അമൃത തങ്ങളെ സമീപിച്ചതെന്ന് അഡ്വ രജനി പറയുന്നു. വിവാഹമോചനത്തിന് ശേഷം വ്യക്തികള്‍ തമ്മില്‍ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാറില്‍ ഇരുവരും ഒപ്പിവെച്ചിട്ടുണ്ടെന്നും. എന്നാല്‍ ബാല ഇക്കാര്യങ്ങള്‍ ലംഘിക്കുകയാണെന്നും അഡ്വ സുധീര്‍ പറയുന്നു.

അതേസമയം കുട്ടിയെ കാണാന്‍ സമ്മതിക്കുന്നില്ലെന്ന ബാലയുടെ ആരോപണത്തിന് അമൃതയുടെ വക്കില്‍ മറുപടി നല്‍കി. കുഞ്ഞിന് 18 വയസ്സ് തികയുന്നത് വരെ കുഞ്ഞിന്റെ രക്ഷിതാവ് അമ്മയാണ്. അതേസമയം ബാലയ്ക്ക് എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച കുട്ടിയെ കോടതി വളപ്പില്‍ വെച്ച് കാണാന്‍ അനുമതിയുണ്ട്. രാവിലെ 10 മണി മുതല്‍ നാല് മണിവരെയാണ് ഇത്.

അല്ലാതെ മകളെ കൂട്ടിക്കൊണ്ട് പോകാന്‍ ബാലയ്ക്ക് അനുമതിയില്ലെന്നും അഡ്വ സുധീര്‍ വ്യക്തമാക്കി. വിഹാവ മോചനത്തിന് ശേഷം കുട്ടിയുമായി അമൃത കോടതി വളപ്പില്‍ എത്തിയെങ്കിലും ബാല എത്തിയിരുന്നില്ലെന്നും. പിന്നീട് കാണണം എങ്കില്‍ ഇ മെയില്‍ വഴിയോ ഫോണിലൂടെയോ ബന്ധപ്പെട്ട് അറിയിക്കണം എന്നുമാണ് വ്യവസ്ത.

എന്നാല്‍ ബാല തനിക്ക് മെയില്‍ അയയ്ക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് അമൃത പറയുന്നു. ബാല സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്നും അമൃത പറയുന്നു. കോമ്പ്രമൈസ് പെറ്റീഷന്‍ പ്രകാരം 25 ലക്ഷം അമൃതയ്ക്ക് നല്‍കിയിരുന്നു. ഒപ്പം മകളുടെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയുമാണുള്ളത്.

അതേസമയം കുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റു ചിലവുകള്‍ക്കും പണം നല്‍കുമെന്ന് പറയുന്നില്ലെന്നും അഡ്വ സുധീര്‍ പറഞ്ഞു. ബാലയ്‌ക്കെതിരെ പോക്‌സോ കേസ് കൊടുത്തതായി രേഖയില്ല. പോക്‌സോ പ്രകാരം കേസ് ഉണ്ടെങ്കില്‍ പോലീസ് റിമാന്‍ഡ് ചെയ്യേണ്ടതാണ്. അമൃത കുട്ടിയുടെ പിതാവായി ബാലയുടെ പേര് വച്ചിരിക്കുകയെന്ന കാര്യം ലംഘിച്ചിട്ടില്ലെന്നും അഡ്വ സുധീര്‍ പറയുന്നു.