മലപ്പുറത്ത് തെരുവുനായക്കൂട്ടം എട്ടു വയസ്സുകാരനെ ആക്രമിച്ചു

മലപ്പുറം. മമ്പാട് നായക്കൂട്ടം എട്ടുവയസ്സുകാരനായ കുട്ടിയെ ആക്രമിച്ചു. കുട്ടി വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കാലിന് പരിക്കേറ്റു. സന്നദ്ധ സേവന സംഘടനയായ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് അംഗമായ ഡെന്നി എബ്രാഹിമിന്റെ മകനെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്.

കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അതേസമയം മലപ്പുറം ജില്ലയില്‍ മമ്പാട്, പാലപ്പറമ്പ് എന്നീ മേഖലകളില്‍ തെരുവ്‌നായ ശല്യം അതിരൂക്ഷമാണ്.