നീണ്ടനാൾ പ്രണയിച്ചതിനുശേഷമായിരുന്നു വിവാഹം, അന്ന് ഒഴിവാക്കിയവർ ഇന്ന് ചേർത്ത് പിടിക്കുന്നു- ആനന്ദ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടനാണ് ആനന്ദ് നാരായണൻ. മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ടിആർപി റേറ്റിം​ഗിൽ കാലങ്ങളായി മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്.

2014ൽ ഒരു പരമ്പരയിലൂടെയാണ് അനിരുദ്ധ് അഭിനയ രംഗത്ത് എത്തുന്നത്. ഒരു ചാനൽ പരിപാടിയിൽ അവതാരകനായിട്ടാണ് ആദ്യമായി ആനന്ദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ, ‌പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഞാൻ പ്രണയിച്ച് തുടങ്ങിയത്. കുറേ നാൾ നീണ്ട പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഭാര്യ മിനി ആനന്ദ്. സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. ഒരു മോനും മോളുമാണ് ഉള്ളത്. സൗഹൃദത്തിന് ഒത്തിരി പ്രധാന്യം കൊടുക്കുന്നത് ആളായത് കൊണ്ട് സീരിയലിൽ എത്തിയതിന് ശേഷം ഒത്തിരി നല്ല സൗഹൃദങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ ഇൻസ്റ്റാഗ്രാമിൽ വരുന്ന ഒട്ടുമിക്ക മെസേജുകൾക്കും മറുപടി കൊടുക്കാറുണ്ട്

ഏഷ്യാനെറ്റിലെ കാണാകണ്മണി എന്ന സീരിയലായിരുന്നു മികച്ച തുടക്കം ലഭിച്ചത്, ഒരു മികച്ച തുടക്കം തന്നതിന് രതീഷേട്ടനോടാണ് കടപ്പാട്. ആ വർഷം മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സിന്റെ നോമിനേഷനിലും എന്റെ പേര് വന്നു. എനിക്ക് അവാർഡ് കിട്ടിയില്ലെങ്കിലും അന്നത്തെ അവാർഡ് നൈറ്റ് ഏറെ ആസ്വദിച്ചു. ഏഷ്യാനെറ്റിൽ അവാർഡ് നടക്കുമ്പോൾ ഒരു പാസ് കിട്ടാൻ വേണ്ടി ഓടി നടന്ന എനിക്ക് നോമിനേഷൻ സ്‌ക്രീനിൽ കാണിക്കുന്നത് കുടുംബത്തോടൊപ്പം മുൻനിരയിലിരുന്ന് കാണാൻ സാധിച്ചതിൽ സന്തോഷമായിരുന്നു.