ഭർത്താവിനൊപ്പം സന്തോഷവതിയായി അനന്യ, വീട്ടുകാരുമായുള്ള പിണക്കം മാറിയോയെന്ന് ആരാധകർ

സഹോദരൻ അർജുന്റെ വിവാഹത്തിൽ തിളങ്ങി അനന്യ, ഭർത്താവ് ആഞ്ജനേയനൊടൊപ്പം സന്തോഷവതിയായാണ് അനന്യ വിവാഹത്തിലുടനീളം പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അനന്യയുമായി ബന്ധപ്പെട്ട വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളാണ്.

വിവാഹ ശേഷം താൻ നിരവധി വിമർശനങ്ങൾ നേരിടേണ്ടതായി വന്നുവെന്നും തന്നെയും ഭർത്താവിനേയും കുറിച്ച് വ്യാജ വാർത്തകൾ പലരും പ്രചരിപ്പിച്ചുവെന്നും അനന്യ പറഞ്ഞിട്ടുണ്ട്. ‘വിവാഹത്തിന്റെ കാര്യത്തിൽ വീട്ടിൽ ആദ്യം എതിർപ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ വിവാഹത്തിന് അവർക്ക് സമ്മതമാണെന്ന് പറഞ്ഞു. ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയിൽ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു.’

‘അന്ന് എനിക്ക് ഒരു വാശി ഉണ്ടായി. ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണമെന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്’ ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയാണുണ്ടായിരുന്നത്.

അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായതത്.

ബാലതാരമായെത്തി മലയാള സിനിമയിൽ നായികയായിമാറിയ താരമാണ് അനന്യ. മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. എന്നാൽ താരത്തിന്റെ വിവാഹം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.