ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

സിഡ്‌നി: ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തില്‍ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ വിയോഗം. കാര്‍ അപകടത്തിലാണ് സൈമണ്ട്‌സിന്റെ വിയോഗം. 46 വയസായിരുന്നു. ശനയിഴ്ച രാത്രി ക്വീന്‍സ്ലാന്‍ജഡില്‍ ടൗണ്‍സ്വില്ലയിലുള്ള വീടിന് അടുത്ത് വെച്ചാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം.

ഓസ്‌ട്രേലിയക്കായി ആന്‍ഡ്രു സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

2003,2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.