മൂഡെന്ന് എഴുതി വഴുതനയുടെ ചിത്രത്തോടൊപ്പം ആൻഡ്രിയ പങ്കുവെച്ച ഫോട്ടോക്ക് മോശം കമന്റുകളുടെ പെരുമഴ

ഗായികയായി എത്തി പിന്നീട് സൗത്ത്സി ഇന്ത്യൻ സിനിമകളിൽ ശ്രദ്ധേയമാ പ്രകടനം കാഴ്ചവെച്ച താരമാണ് ആൻഡ്രിയ ജെറമിയ. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്.

ഇപ്പോൾ താരം പങ്കുവെ് ഫോട്ടോകൾക്ക് മോശം കമന്റുകളുടെ പെരുമഴയാണ്. ചിത്രത്തിന് താഴെ താരം കൊടുത്ത ക്യാപ്ഷൻ ആണ് സൈബർ ആങ്ങളമാരെ ചൊടിപ്പിച്ചത്. മൂഡ് എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. കൂടെ വഴുതനയുടെ ഒരു ഇമോജിയുമുണ്ട്. ഇതിനു താഴെ ആണ് ദ്വയാർത്ഥത്തിൽ ഉള്ള നിരവധി കമന്റുകൾ വരുന്നത്. .അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം കമന്റ് ബോക്സിൽ അശ്ലീല കമന്റുകളുടെ ചാകരയാണ്.

ഗിരീഷ് കർണാട്ന്റെ “നാഗംദള” എന്ന നാടകത്തിലൂടെയാണ് ആൻഡ്രിയ നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോൻന്റെ “വേട്ടയാട് വിളിയാട്” എന്നതിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ “പച്ചൈക്കിളി മുത്തുച്ചരം” എന്ന സിനിമയിൽ അഭിനയിച്ചു.