ആഗോള ഭീമനായ ഗൂഗിളിന് താക്കീതാണ് ചിന്ത ജെറോം, പരിഹാസവുമായി അഞ്ജു പാർവതി പ്രഭീഷ്

കീരവാണിക്ക് ചന്ദ്രബോസ് ഓസ്‌കാർ അവാർഡ് നൽകിയെന്ന് സ്വന്തം കുറിപ്പിലും ഇംഗ്ളീഷ് പൊട്ടതെറ്റായി എഴുതിയ ഡോക്ടർ ചിന്ത ജെറോമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇംഗ്ളീഷ് ഒരു സെന്റൻസ് തെറ്റു കൂടാതെ എഴുതാൻ അറിയാത്ത ഒരു ഇംഗ്ളീഷ് സാഹിത്യത്തിലേ ഡോക്ടറേറ്റ് കാരി, എങ്ങിനെയാണ്‌ ഇങ്ങിനെ ഒക്കെ ഇവർക്ക് ഡോക്ടറേറ്റ് കിട്ടുന്നത് എന്നാണ് ചോദ്യം ഉയരുന്നത്. യുകെ ഇം​ഗ്ലീഷ് അമേരിക്കൻ ഇം​ഗ്ലീഷ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ സിപിഎമ്മിന് സ്വന്തമായൊരു ഡിക്ഷ്ണറിയും ഇം​ഗ്ലീഷും ഉണ്ടാക്കിക്കൂടെ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ പിഎച്ച്ഡി ഉണ്ടായിട്ടും പ്രശംസിച്ചുകൊണ്ട് രണ്ട് വരി എഴുതാൻ അറിയാത്ത ചിന്തയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി എഴുത്തുകാരി അഞ്ജു പാർവതിയും രംഗത്തെത്തി.

അഞ്ജുവിന്റെ കുറിപ്പിങ്ങനെ

ബൂർഷ്വാസികളായ ഇംഗ്ലീഷുകാർ രൂപപ്പെടുത്തിയ വ്യാകരണത്തിനും ശൈലിക്കും അനുസരിച്ചേ ഇംഗ്ലീഷ് എഴുതാവൂ എന്ന കൊളോണിയൽ ചിന്താസരണിയുടെ കടയ്ക്കൽ ആഞ്ഞുവെട്ടി കൊണ്ട് ആംഗലേയ ഭാഷയ്ക്ക് ഒരു സ്വാർത്ഥതയുടെ രാഷ്ട്രീയമുണ്ടെന്ന് സഖാവ് ചിന്ത എത്ര സ്പഷ്ടവും വ്യക്തവുമായാണ് ആശയസംവേദനം നടത്തിയിരിക്കുന്നത്. ആഗോള ഭീമനായ ഗൂഗിളിന് നല്‌കിയ ശക്തവും വ്യക്തവുമായ താക്കീതാണിത്.! ക്യാപ്സ്യൂൾ തൊണ്ട നനയാതെ വിഴുങ്ങിയിട്ട് തിരിഞ്ഞു നിന്ന് നാല് റെഡ് സല്യൂട്ട്!