പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും സെക്സെന്ന ഒരൊറ്റ ചിന്ത മാത്രം- അഞ്ജു പാർവതി പ്രഭീഷ്

ജയ ജയ ജയ ജയ ഹേ എന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മി അറക്കൽ പങ്കിട്ട് സോഷ്യൽ മീഡിയ കുറിപ്പ് ചർച്ചയായി മാറിയിരുന്നു. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രത്തിലെ പ്രധാന ഭാ​ഗങ്ങൾ കാണാതെ ആർത്തവത്തെക്കുറിച്ച് മാത്രമായിരുന്നു കുറിപ്പ്. ഇപ്പോളിതാ അതിനെതിരെ പരോക്ഷമായി രം​ഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ചു പാർവതി പ്രഭീഷ്. ജയ ജയ ജയ ഹേ എന്ന മനോഹരമായ സിനിമ മിക്കവരും കണ്ണും കാതും തലച്ചോറും കൊണ്ട് ആ സിനിമയെ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂവെന്ന് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിങ്ങനെ

റിവ്യൂ രൂപത്തിലുള്ള ആർപ്പോ ആർത്തവം കണ്ട് വരുന്ന വഴിയാണ്. ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ ! അത് വിട്ടൊരു കളിയുമില്ല ഗുൽമോഹർ ചേച്ചിപ്പെണ്ണിന്.

ജയ ജയ ജയ ഹേ എന്ന മനോഹരമായ സിനിമ മിക്കവരും കണ്ണും കാതും തലച്ചോറും കൊണ്ട് ആ സിനിമയെ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂ… ഗുൽമോഹർ ചോട്ടിലെ നമ്മളിങ്ങളിൽ കവാടത്തിനും സെക്സിനും മാത്രമേ സ്ക്കോപ്പ് ഉള്ളോ?പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം – ! ! !