ദിനേശ് ബീഡി ഉണ്ടാക്കി ആളുകളെ കൊണ്ട് പുക ഊതിച്ചു വിടാൻ പഠിപ്പിച്ച പാർട്ടി ഉണ്ടാക്കിയവരുടെ പാൻപരാഗ് വിരുദ്ധത മുട്ടൻ കോമഡിയാണ്

പാൻ മസാലയ്ക്കെതിരെ ക്യാമ്പസിൽ ഉയർന്ന എസ് എഫ് ഐ ബാനറിൽ പ്രതികരണവുമായി അഞ്ചു പാർവ്വതി പ്രബീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാൻമസാല കടത്തിൽ പേരുകേട്ട ഇടത് പൈതങ്ങളായ ഷാനവാസിനെയും, അജാസിനേയും കേരളം മൊത്തം അറിയാം. ദിനേശ് ബീഡി ഉണ്ടാക്കി ആളുകളെ കൊണ്ട് പുക ഊതിച്ചു വിടാൻ പഠിപ്പിച്ച പാർട്ടി ഉണ്ടാക്കിയവരുടെ പാൻപരാഗ് വിരോധം മുട്ടൻ കോമഡിയാണ്.അടിച്ചു കോൺ തിരിയാൻ പാവപ്പെട്ട മദ്യപാനികൾ ഉള്ളത് കൊണ്ട് മാത്രം കഞ്ഞി കുടിച്ചു പോണ സർക്കാരിന്റെ പാൻപരാഗ് വിരുദ്ധത കാണുമ്പോൾ പുഛ്ഛം എന്നിങ്ങനെയാണ് അഞ്ജുവിന്റെ കുറിപ്പ്.

അഞ്ജു പാർവ്വതി പ്രബീഷിന്റെ കുറിപ്പ് വായിക്കാം

ഇപ്പൊ ചോയ്ക്കാമോ എന്നറിയില്ല!! എന്നാലും ബുള്‌ ബുള്‌ ജെട്ടി ഇടാ പൈതങ്ങളുടെ പാൻപരാഗ് വിരുദ്ധ പരാക്രമങ്ങൾ കണ്ട് കയ്യടിക്കുന്ന മൂത്ത കമ്മി ചെഗുക്കളോട് ഒന്ന് ചോദിക്കട്ടെ –
“ഷാനവാസിനെ അറിയാമോ നിങ്ങടെ നേതാവിനെ അറിയാമോ?
ഇജാസിനെ അറിയാമോ
ആ പാൻമസാല കടത്ത് അറിയാമോ??
കേരളം മൊത്തം അറിയാം
എക്സൈസ് വകുപ്പിനും അറിയാം!!!”
ആ പാൻമസാല കടത്ത് ഗാഥയുടെ നിലവിലെ അവസ്ഥ എന്താണ് സഖാക്കളേ? അന്ന് പാർട്ടി പുറത്താക്കിയ ആ സഖാക്കളെ തിരികെ എടുത്തോ? ആ സംഭവത്തിൽ അന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചിരുന്നല്ലോ, അതിന്റെ റിപ്പോർട്ട് വന്നുവോ??
ജനുവരിയിൽ നടന്ന ഈ സംഭവം നിങ്ങടെ ജെട്ടി ഇടാ പൈതങ്ങൾ അറിഞ്ഞിരുന്നുവോ? സ്വന്തം പാർട്ടിയിലെ ഒരു കൗൺസിലറുടെ ലോറിയിൽ നിന്നും പിടിച്ചെടുത്ത ആ ഒന്നേ കാൽ കോടി രൂപയുടെ നിരോധിത വസ്തുവിന്റെ പേര് പാൻമസാല എന്ന് തന്നെ ആയിരുന്നില്ലേ??
ദിനേശ് ബീഡി ഉണ്ടാക്കി ആളുകളെ കൊണ്ട് പുക ഊതിച്ചു വിടാൻ പഠിപ്പിച്ച പാർട്ടി ഉണ്ടാക്കിയവരുടെ പാൻപരാഗ് വിരോധം മുട്ടൻ കോമഡിയാണ്. ഗഞ്ചാ പുക ഊതി ഊതി വിട്ടിരുന്ന ചെഗു സഖാവിനെ നെഞ്ചിൽ ആവാഹിച്ച ബുള്‌ ബുള്‌ പിള്ളേരുടെ ചാരിത്ര്യപ്രസംഗം കേൾക്കുമ്പോൾ ആഹാ!!!
അടിച്ചു കോൺ തിരിയാൻ പാവപ്പെട്ട മദ്യപാനികൾ ഉള്ളത് കൊണ്ട് മാത്രം കഞ്ഞി കുടിച്ചു പോണ സർക്കാരിന്റെ പാൻപരാഗ് വിരുദ്ധത ഉഫ് 🤣🤣🤣🤣
ഫോർ ഷോ, എന്തോന്നെടെ 🤣🤣🤣