ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അമ്മയും ആൺസുഹ‍ൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ പ്രബീഷ (27), ആണ്‍സുഹൃത്ത് സദ്ദാം ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

കന്യാകുമാരി അഞ്ചു​ഗ്രാമത്തിന് സമീപമാണ് അരും കൊല നടന്നത്. ഇരുവരും മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതില്‍ പ്രകോപിതരായാണ് കൊലപാതകം. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.