ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി, എഡ്വിനാണ് വരൻ.

സംവിധായകൻ, തിരകഥാകൃത്ത്,നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ ചലച്ചിത്രകാരനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിനാണ് വരൻ. ലളിതമായ ചടങ്ങുകളോടെ പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് നടന്ന വിവാഹ റിസപ്ഷനിൽ ലാൽ, രൺജി പണിക്കർ, സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങി നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തു.

സരിതയാണ് ജോയ് മാത്യുവിന്റെ ഭാര്യ. മാത്യു, ആൻ, തന്യ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 2019ലാണ് മൂത്ത മകൻ മാത്യു ജോയ് വിവാഹിതനാവുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മകളെ കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോകുന്ന ജോയ് മാത്യുവിനെ ദൃശ്യങ്ങളിൽ കാക്കാവുന്നതാണ്.

ജോയ് മാത്യു ഹെവൻ അവസാനം അഭിനയിച്ചത് എന്ന ചിത്രത്തിലാണ്. 1921 പുഴ മുതൽ പുഴ വരെ എന്ന അലി അക്ബർ ചിത്രമാണ് പുതിയ പ്രോജക്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ.1986 ൽ പുറത്തിറങ്ങിയ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സുപരിചിതനാകുന്നത്. പിന്നീട് 2012 ലാണ് ‘ഷട്ടർ’ എന്ന ചിത്രം സംവിധാനം ചെയ്തത്. നാടകകൃത്ത് കൂടിയായ ജോയ് മാത്യു ഇരുപ്പത്തിരണ്ടോളം നാടകങ്ങൾ ഇതിനകം രചിച്ചിട്ടുണ്ട്.