എന്റെ എല്ലാ സിനിമകളും ഒരു വട്ടമേ കണ്ടിട്ടുള്ളൂ, അന്നാ ബെന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെന്‍. വളരെ ചെറിയ കരിയറിനിടെ നിരവധി പുരസ്‌കാരങ്ങള്‍ അന്നയെ തേടിയെത്തിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ഹെലന്‍, കപ്പേള, സാറാസ് എന്നീ സിനിമകളിലൂടെ താരം ശ്രദ്ധേയയായി. ഇപ്പോള്‍ മലയാള സിനിമയിലെ യുവ നായികയായി തിളങ്ങി നില്‍ക്കുകയാണ്. നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ തന്റെ അഭിനയത്തെക്കുറിച്ചും ആദ്യ സിനിമ കുമ്പളങ്ങി നൈറ്റ്സ് കാണുമ്പോഴുള്ള അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രമായ നാരദന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന മനസ് തുറന്നത്. തന്റെ സിനിമകള്‍ ഒരു വട്ടം മാത്രമേ കാണാറുള്ളൂ എന്നും ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സ് കാണുന്നത് തന്നെ തനിക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും അന്ന പറയുന്നു.

അന്നയുടെ വാക്കുകള്‍: ഞാന്‍ എല്ലാ സിനിമകളും ഒരു വട്ടമേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് എനിക്ക് അങ്ങനെ അറിയില്ല. കുമ്പളങ്ങി മാത്രമാണ് ഞാന്‍ കുറച്ചധികം വട്ടം കണ്ടത്. കപ്പേളയൊന്നും ഞാന്‍ മര്യാദക്ക് കണ്ടിട്ടേ ഇല്ല. കുമ്പളങ്ങി പിന്നെ ആദ്യമായിട്ട് ചെയ്യുന്നത് കാരണം അവിടെയും ഇവിടെയും ഒക്കെ പാളിച്ചകള്‍ കാണുമ്പോള്‍ തന്നെ തോന്നാറുണ്ട്. അതുകൊണ്ട് എനിക്കത് കാണാന്‍ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. അങ്ങനെ പറയണ്ടായിരുന്നു, ഇങ്ങനെ പറഞ്ഞാല്‍ മതിയായിരുന്നു എന്നൊക്കെ ഞാന്‍ ആലോചിക്കും. പക്ഷെ പിന്നെ കുഴപ്പമില്ല,