കിടിലന്‍ മേക്കോവറില്‍ അന്നാ രാജന്‍; ഈ മേക്കോവര്‍ തനിക്ക് പ്രീയപ്പെട്ടതാണെന്ന് പ്രേക്ഷകരുടെ ലിച്ചി

അന്ന രാജന്റെ കരിയറിലെത്തന്നെ മികച്ച റോളുകളില്‍ ഒന്നാണ് അങ്കമാലി ഡയറീസിലെ ലിച്ചി. ലോക്ക്ഡൗണ്‍ സമയത്ത് സിനിമയൊന്നുമില്ലാതെ വീട്ടിലിരുന്നപ്പോള്‍ പെട്ടന്ന് തോന്നിയ ആശയത്തിന്റെ പുറത്ത് തടിയൊക്കെ കുറച്ച് കൂടുതല്‍ സുന്ദരിയായി പുതിയ മേക്കോവറുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ലിച്ചി എന്ന അന്നാ രാജന്‍. ഇപ്പോഴത്തെ മേക്കോവര്‍ തനിക്കേറെ പ്രീയപ്പെട്ടതാണെന്ന് താരം പറയുന്നു.

‘ലോക്ഡോണ്‍ സമയത്ത് പുറത്തുപോകാന്‍ ഒന്നും സാധിക്കാത്തതുകൊണ്ട് വെറുതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അങ്ങനെയാണ് മേക്കോവറിനെ പറ്റി ചിന്തിക്കുന്നത്. അതിനായി ഭക്ഷണം രണ്ടുനേരം മാത്രമാക്കി. ഷട്ടില്‍ കളിക്കാനായിട്ടും ഒരുപാട് സമയം കണ്ടെത്തി. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറക്കാന്‍ സാധിച്ചില്ലെങ്കിലും ഇപ്പോഴത്തെ മേക്കോവര്‍ തനിക്ക് പ്രിയപ്പെട്ടതാണ്’ മേക്കോവറിനെ പറ്റി അന്ന പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുഴുവനും താന്‍ സിനിമകള്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്നു എന്നും അന്ന കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും, കോശിയും എന്ന ചിത്രമാണ് അന്നയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നുന്നുണ്ട്. ആലുവ സ്വദേശിയായ അന്ന പ്രൊഫഷണലി നേഴ്‌സ് ആണ്. കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസില്‍ എത്തുന്നത്.