പെട്ടന്നുണ്ടായ ഭർത്താവിന്റെ മരണം, മകൾക്കു വേണ്ടി ജീവിച്ച ക്ഷേമയെ അനൂപ് മേനോൻ വിവാഹം കഴിച്ച കഥ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ. ടെലിവിഷനിൽ നിന്നുമാണ് അനൂപ് മേനോൻ സിനിമയിലെത്തുന്നത്. നടനായി മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുമെല്ലാം അനൂപ് മേനോൻ കയ്യടി നേടിയിട്ടുണ്ട്. ഷേമ ആണ് അനൂപിന്റെ ഭാര്യ. 2014ലാണ് ഇരുവരുടേയും വിവാഹം. ഷേമയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാർത്താവ് 2006ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഒൻപതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 9 വർഷമായി ഞങ്ങൾ ഒരു യൂണിറ്റ് എന്ന നിലയിൽ ഒരുമിച്ചാണ്… 18 വർഷം നല്ല സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.” എന്നാണ് തന്റെ വിവാഹ വാർഷികത്തെ കുറിച്ച് അനൂപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ അറിയിക്കുന്നത്.

അനൂപ് മേനോന്റെ വിവാഹ വാർത്ത പുറത്തു വന്ന നാൾ മുതൽ ആരാധകർ അന്വേഷിക്കുന്ന ഒന്നാണ് ആരാണ് അനൂപ് വിവാഹം ചെയ്തിരിക്കുന്ന ഷേമ എന്നത്. ഷേമയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത് എന്നുള്ളതും അവർക്ക് ഒരു മകൾ ഉണ്ട് എന്നതും ആയിരുന്നു ഈ അന്വേഷണത്തിന്റെ പ്രധാന കാരണം.

ഞാൻ ഒരിക്കലും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന ആളല്ല. മുപ്പത് കഴിഞ്ഞെങ്കിലും അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം ചെയ്തത്. വിവാഹം എപ്പോഴും നമ്മുടെ സ്വന്തം തീരുമാനം ആയിരിക്കണം. അതൊരിക്കലും ഒരിക്കലും ഒരു സൊസൈറ്റിയുടെ തീരുമാനം ആകരുത് എന്നായിരുന്നു അനൂപ് വിവാഹത്തെ കുറിച്ച് പറഞ്ഞത്.

പ്രായം ഒരു ഘടകമാണ്. ഇരുപത്തഞ്ച് വയസ്സായ ഒരാൾക്ക് ചിലപ്പോൾ ഇത് പറയാൻ കഴിഞ്ഞേക്കില്ല. എനിക്ക് അന്ന് എന്റെ തീരുമാനം തുറന്നുപറയാനും തീരുമാനിക്കാനും ഒക്കെയുള്ള ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടായിരുന്നു’ എന്നാണ് അനൂപ് തന്റെ വിവാഹത്തെ കുറിച്ച് താൻ എടുത്ത തീരുമാനത്തെ കുറിച്ച് പറഞ്ഞത്. സിനിമയിൽ വന്ന ശേഷം തന്റെ 36 ആം വയസിൽ ആയിരുന്നു അനൂപിന്റെ വിവാഹം.

ഷേമ വിവാഹം ചെയ്തിരുന്നത് ബിസിനസുകാരനായ റെനിയെ ആയിരുന്നു. 2006ൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. ‘അവൾ ഒരുപാട് ദുഃഖം അനുഭവിച്ചവൾ ആണ്. ആ ദുഖത്തെ എല്ലാം മനോധൈര്യം കൊണ്ട് നേരിട്ടവൾ ആണ്. അവളുടെ ബോൾഡ്നെസും പോസിറ്റിവ് എനർജിയും ആണ് എനിക്ക് ഇഷ്ടപ്പെട്ടത്’ എന്നായിരുന്നു അനൂപ് പറഞ്ഞിരുന്നത്.

ഷേമയ്ക്ക് ഇരുപത്തി നാല് വയസുള്ള ഒരു മകൾ ഉണ്ട്. ഷേമയുടെ അമ്മയ്ക്ക് കാൻസർ ആയിരുന്നു, ഷേമ ആയിരുന്നു അവരെ സംരക്ഷിച്ചിരുന്നത്. അമ്മയുടെ മരണത്തിനു പിന്നാലെയാണ് ഭർത്താവിന്റെയും മരണം. ഇതിനൊക്കെ സധൈര്യം ഷേമ നേരിടുകയായിരുന്നു. ഇത് തന്നെയാവണം അനൂപിന് ഷേമയോട് തോന്നിയ പ്രണയവും.

ആമി എന്നാണ് ഷേമയുടെ മകളുടെ പേര്. ഇത്രയും വലിയ മകൾ ഉള്ളയാളെ ആണോ അനൂപ് വിവാഹം കഴിച്ചത് എന്ന രീതിയിൽ ഷേമയുടെ പ്രായം അന്വേഷിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ ചർച്ചകൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഷേമ ദത്തെടുത്ത കുട്ടിയാണ് ആമിയെന്ന രീതിയിൽ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ഉണ്ടായിരുന്നു. ആമിയുടെ പതിനഞ്ചാം വയസിൽ ആയിരുന്നു ഷേമയുടെയും അനൂപിന്റെയും വിവാഹം.