വരുമാനം കിട്ടാൻ നല്ലത് സീരിയൽ, കംഫർട്ട് നോക്കുകയാണെങ്കിൽ നല്ലത് സിനിമ- അനൂപ്

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു. അഭിനയ മികവ് തന്നെയാണ് ദർശനയെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. താരത്തിന്റെ രഹസ്യ വിവാഹം പല വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. ഇപ്പോൾ ഞാനും എന്റാളും എന്ന പരിപാടിയിലേക്ക് വന്നതിന് ശേഷം തങ്ങളുടെ കുടുംബവിശേഷങ്ങളും പ്രണയത്തെ കുറിച്ചുമൊക്കെ അനൂപും ദ​ർശനയും വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ദർശനയുടെ വീട്ടുകാരുടെ എതിർപ്പിനെപ്പറ്റിയും അവർ പിണക്കം മറന്ന് വേദിയിലേക്ക് വന്നതുമൊക്കെ ശ്രദ്ധേയമായിരുന്നു.

സിനിമയിലെയും സാമ്പത്തിക സുരക്ഷയെ കുറിച്ചും കംഫർട്ടിനെ കുറിച്ചും മനസ് തുറക്കുകയാണ് അനൂപിപ്പോൾ. വാക്കുകളിങ്ങനെ, ‘അസിസ്റ്റന്റ് ഡയറക്ടറായി നിൽക്കുമ്പോൾ വരുമാനമെന്ന നിലയിൽ കാണാൻ പറ്റുന്നത് സീരിയലാണ്. പതിനഞ്ച് ദിവസം അസിസ്റ്റന്റായി നിന്നാൽ അത്യാവശ്യം മോശമില്ലാത്തൊരു തുക നമുക്ക് കിട്ടും. ഞാൻ നേഴ്‌സിങ്ങുമായി ബന്ധപ്പെട്ട് ചെയ്യുന്ന ജോലിയെക്കാളും കിട്ടും. അവിടെ എനിക്ക് രണ്ട് മാസം കൊണ്ട് കിട്ടുന്ന സാലറി സീരിയലിൽ പത്ത് പതിനഞ്ച് ദിവസം കൊണ്ട് ലഭിക്കും

കംഫർട്ട് നോക്കുകയാണെങ്കിൽ കുറച്ച് കൂടി നല്ലത് സിനിമയാണ്. സീരിയലിന്റെ ഷൂട്ട് തീരുമ്പോൾ തന്നെ പത്ത് പതിനൊന്ന് മണിയാവും. റൂമിൽ ചെന്നതിന് ശേഷം പിറ്റേ ദിവസത്തേക്കുള്ള ചാർട്ടിങ്ങും മറ്റുമൊക്കെ കഴിയുമ്പോൾ ഏകദേശം രണ്ട് മണിയാവും. രാവിലെ അഞ്ച് മണിക്കോ ആറ് മണിയ്‌ക്കോ എഴുന്നേൽക്കേണ്ടി വരും. സിനിമയിൽ അങ്ങനെയല്ല. മാക്‌സിമം അമ്പതോ അറുപതോ ദിവസമായിരിക്കും ഉണ്ടാവുക. അറുപത് ദിവസമാണെങ്കിൽ അത് രണ്ട് ഷെഡ്യൂളായിട്ടാവും ഉണ്ടാവുക. അവിടെ സമയം ഉണ്ട്. സിനിമയിൽ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളായിരിക്കും എടുക്കുക. സീരിയലിൽ അത് പത്തോ പതിനഞ്ചോ ആവും.

ശാരീരികമായും മാനസികമായിട്ടും നമ്മൾ കുറച്ച് സമ്മർദ്ദത്തിലാവുന്നത് സീരിയലിലാണ്. സിനിമയിൽ അങ്ങനെയുണ്ടാവില്ല. പക്ഷേ കംഫർട്ട് എപ്പോഴും സിനിമ തന്നെയാണ്. ഞാൻ രണ്ടിടത്തും വർക്ക് ചെയ്തത് കൊണ്ടുള്ള അനുഭവം കൊണ്ടാണ് താനിത് പറയുന്നത്. പുതിയതായി വരുന്ന ടെക്‌നീഷ്യനോ ആർട്ടിസ്റ്റിനോ ആർക്കാണെങ്കിലും സാമ്പത്തികമായ നേട്ടം കൂടുതലുണ്ടാവുക സീരിയലിലാണ്.