മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അന്‍ഷിത. കൂടെവിടെയില്‍ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതിരിപ്പിക്കുന്നത് അന്‍ഷിതയാണ്. ഇപ്പോള്‍ സൂര്യ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടി. സൂര്യയെന്ന കഥാപാത്രവും താനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അന്‍ഷിത പറയുന്നത്. താന്‍ ഹൈപ്പര്‍ ആക്ടീവും സൂര്യ കൈമള്‍ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അന്‍ഷിത പറയുന്നത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്. അന്‍ഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അന്‍ഷിത എല്ലാവരും പറയുന്നതുപോലെ അല്പം ഹൈപ്പര്‍ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തുപോകുമ്പോള്‍ വലിയ സ്നേഹമാണ് പലരില്‍ നിന്നും പ്രത്യേകിച്ച് അമ്മമാരില്‍ നിന്നും ലഭിക്കുന്നതെന്നും അന്‍ഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെ അവര്‍ക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞു.
മുന്നോട്ടും സീരിയല്‍ ചെയ്യണമെന്നാണ് ആഗ്രഹം, തന്റെ ഉമ്മയ്ക്ക് ഹോട്ടല്‍ തുടങ്ങണമെന്നാണ് ആഗ്രഹമുണ്ട്. അതിനാല്‍ ഭാവിയില്‍ ഒരു ഹോട്ടല്‍ ആരംഭിക്കും. ഉമ്മി നല്ലൊരു കുക്കാണ്. യാത്ര ചെയ്യാന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പ്രത്യേകിച്ച് രാത്രിയില്‍ ഡ്രൈവ് ചെയ്യാന്‍ ഇഷ്ടമാണെന്നും അന്‍ഷിത പറഞ്ഞു. ഒഴിവ് സമയങ്ങളില്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനുമാണ് താന്‍ ഇഷ്ടപ്പെടുന്നത്. സീരിയയിലെ നായകന് ബിപിന്‍ ജോര്‍ജുമായും അദിതി ടീച്ചറുടെ വേഷം ചെയ്യുന്ന ശ്രീധന്യയോട് ബഹുമാനവും സ്നേഹവുമാണ് തനിക്കെന്നുമുള്ളതെന്നും അന്‍ഷിത പറഞ്ഞു.
ഋഷി എന്ന കഥാപാത്രത്തെ കാണുമ്പോള്‍ നമ്മുടെ കോളജുകളിലും ഋഷിയെപോലുള്ള അധ്യാപകര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടെന്നും അന്‍ഷിത പറയുന്നു. സീരിയലില്‍ വന്നശേഷം ഒരുപാട് പ്രേക്ഷക പിന്തുണ ലഭിക്കുന്നുവെന്നത് ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അന്‍ഷിത പറഞ്ഞു. നല്ല കഥാപാത്രങ്ങളുള്ള കൂടുതല്‍ സീരിയലുകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും അന്‍ഷിത പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ പലരും തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കുകയും ചെയ്യുന്നത് സന്തോഷം പകരുന്നുണ്ട്.- അന്‍ഷിത പറയുന്നു.