നിങ്ങൾ മുസ്ലിം ആണെങ്കിൽ തലയിൽ തുണിയിട്ടോളൂ, തുറന്നടിച്ച് കൂടെവിടെ താരം

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അൻഷിത. കൂടെവിടെ എന്ന പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ നടി അവതരിപ്പിക്കുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. ഇടയ്ക്കിടെ ഋഷിയ റൊമാൻസ് വീഡിയോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മോശം കമന്റുകൾക്ക് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ നടി. വാക്കുകൾ

അൻഷിത അഞ്ജിയുടെ വാക്കുകൾ, എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. പതിനേഴ്-പതിനെട്ട് വർഷമായി അവർ പിരിഞ്ഞിട്ട്. വീഡിയോയിൽ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് കാണിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയാണ്. അതിനെന്തിനാണ് ഇത്രയും ത്വര. ഹിന്ദു ആണോ മുസ്ലീം ആണോ ക്രിസ്ത്യൻ ആണോ എന്നാണ് മൊത്തം കമന്റും. അറിഞ്ഞിട്ടെന്തിനാണ്? ഞാൻ ഒരു മനുഷ്യ സ്ത്രീയാണ്. ഒരു പെൺകുട്ടിയാണ്. എനിക്ക് ജാതി പറയാൻ ഇഷ്ടമല്ല. ഞാൻ പള്ളിയിലും അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകും. അതെന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ എനിക്ക് ഇഷ്ടമായ തരത്തിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എനിക്ക് പറയാനുള്ളത് ഞാൻ യൂട്യൂബ് ചാനലിലൂടെ പറയാറുണ്ട്. പക്ഷെ ഈ കാര്യം വലിയൊരു സംഭവമാക്കി കുറേ പേർ മെസേജ് അയക്കുന്നുണ്ട്. എന്റെ വീട്ടുകാർക്കും അയക്കുന്നുണ്ട്. അത് ആരാണ്, അതെന്താ അങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ട്. അറിഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് സന്തോഷമുള്ള കാര്യങ്ങളാണ്. എനിക്ക് ആരുടേയും സിമ്പതി വേണ്ട.