പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്, പ്രണയിച്ചിട്ടുമുണ്ട്, അന്‍ഷിത പറയുന്നു

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അന്‍ഷിത. കൂടെവിടെ എന്ന പരമ്പരയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ നടി അവതരിപ്പിക്കുന്നത്. അതേസമയം വ്യക്തി ജീവിതത്തിലെ പ്രണയത്തെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമുള്ള അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍ഷിത മനസ് തുറന്നത്.

‘പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്. അതേ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. വാക്കുകള്‍ അവസാനിക്കാതെ പറയാന്‍ കഴിയും. കാരണം പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്. മനുഷ്യനെ ഒരുമിപ്പിക്കാന്‍ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും. മധുരമുള്ള അനുഭവം തരുന്ന ഒരു സാധനം ചുരുക്കത്തില്‍ പ്രണയത്തെ പറ്റി പറയാന്‍ ആകുന്നത് ഇങ്ങനെയാണ്.

ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പ്രണയിച്ചിട്ടുണ്ട്. പക്ഷേ തല്‍ക്കാലത്തേക്ക് വിവാഹം എന്നൊരു ചിന്ത മനസ്സില്‍ ഇല്ല. പ്രണയ വിവാഹത്തെക്കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. ജീവിതത്തില്‍ നമുക്കൊന്നും കൃത്യമായി പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥയാണല്ലോ ഇപ്പോള്‍ ഉണ്ടാവുന്നത്. എന്താണ് നടക്കേണ്ടത്, എങ്ങനെയാണ് സംഭവിക്കേണ്ടത് അങ്ങനെ തന്നെ വരട്ടെ എന്നാണ് ഇപ്പോഴത്തെ ചിന്ത

മുന്‍പൊരിക്കല്‍ തന്നെ തേടി സിനിമയില്‍ നിന്നും ഓഫര്‍ വന്നിരുന്നു. അന്ന് പക്ഷേ സാഹചര്യങ്ങള്‍ ഒത്തിണങ്ങി വരാത്തതിനാല്‍ അഭിനയിച്ചില്ല. സിനിമ ചെയ്യാന്‍ താല്പര്യം ഉണ്ടെന്നാണ് നടി പറയുന്നത്. സീരിയലിനോടാണ് പൊതുവെ ഇഷ്ടമെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം കിട്ടിയാല്‍ നോക്കാം എന്നാണ് വിചാരിക്കുന്നത് എന്നും നടി വ്യക്തമാക്കുന്നു