അന്‍ഷിതയ്ക്ക് സര്‍പ്രൈസ് ഒരുക്കി കൂടെവിടെ താരങ്ങള്‍, കണ്ണു നിറഞ്ഞ് നടി

കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് കൂടെവിടെ. ബിബിന്‍ ജോസും അന്‍ഷിതയുമാണ് നായിക-നായകന്മാരായി എത്തുന്നത്. അഭിനയിക്കുമ്പോഴുള്ള സൗഹൃദം വ്യക്തി ജീവിതത്തിലും സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. അന്‍ഷിതയ്ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് കൂടെവിടെയിലെ മറ്റ് താരങ്ങള്‍. നടി തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചത്.

വളരെ ചെറിയ കാലം കൊണ്ട് യൂട്യൂബില്‍ ട്രെന്‍ഡിങ് ആവാന്‍ അന്‍ഷിതയ്ക്ക് സാധിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് നടിയ്ക്ക് സില്‍വര്‍ പ്ലേ ബട്ടന്‍ കിട്ടിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം അന്‍ഷിതയ്ക്ക് മുന്‍പേ കൂടെവിടെ സീരിയലിലെ താരങ്ങളാണ് അറിഞ്ഞത്. അതുകൊണ്ട് തന്നെ ഈ സന്തോഷ വാര്‍ത്ത ആഘോഷമാക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അന്‍ഷിതയ്ക്ക് വേണ്ടി ഒരു സര്‍പ്രൈസ് ഒരുക്കിയാണ് കൂടെവിടെ ടീം എത്തിയത്.

അന്‍ഷിതയുടെ ചാനലിലെ ഇന്‍ട്രോ വീഡിയോ വരെ താരങ്ങളാണ് എടുത്തത്. അന്‍ഷിയ്ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്ന് ബിബിന്‍ പറഞ്ഞു. അന്‍ഷിയുടെ ചാനല്‍ ഇത്രയും വേഗം കാഴചക്കാരെ കിട്ടിയത് അവളുടെ കഴിവ് കൊണ്ടാണെന്ന് നിഷ പറഞ്ഞു. ലൊക്കേഷനില്‍ നിന്നും ഒരു ഗെറ്റ് ടുഗദര്‍ പോലെ കൂടാം എന്ന് പറഞ്ഞാണ് നിഷ മാത്യുവും ബിബിന്‍ ജോസും ശ്രീധന്യയും കൂടുന്നത്.

അന്‍ഷിത വന്നതിന് ശേഷം വളരെ സര്‍പ്രൈസ് ആയി ബിബിന്‍ സില്‍വര്‍ ബട്ടണ്‍ എടുത്ത് കൊണ്ട് വന്നിരുന്നു. അത് കണ്ട് നടി ഞെട്ടി പോയി. പിന്നാലെ കേക്കും കൊണ്ട് വന്നതോടെ അന്‍ഷിത വികാരഭരിതയായി. സന്തോഷം കൊണ്ട് നടി കരഞ്ഞ് പോയി. താന്‍ യൂട്യൂബ് തുടങ്ങിയിട്ട് വളരെ കുറച്ച് നാളേ ആയിട്ടുള്ളു. അതിനുള്ളില്‍ ഇത് കിട്ടിയപ്പോള്‍ വലിയ സന്തോഷം. ഇനിയും അങ്ങനെയുള്ള പിന്തുണ വേണമെന്നുമൊക്കെയാണ് നടി പറയുന്നത്. തന്റെ വ്യൂവേഴ്‌സിന്റെ സ്‌നേഹത്തിന് മുന്നില്‍ താന്‍ കരഞ്ഞ് പോയി എന്ന് പറഞ്ഞു കൊണ്ടാണ് അന്‍ഷിത വീഡിയോ പങ്കുവച്ചത്. അതേ സമയം ഞാനൊരു ലോക മടിച്ചിയാണ്. അങ്ങനെയുള്ള തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ച ടീമിനെയും നടി പരിചയപ്പെടുത്തിയിരുന്നു. അവരോടും നടി നന്ദി പറഞ്ഞു.