ഞങ്ങൾ ബിരിയാണികഴിച്ചപ്പോൾ ലാലേട്ടൻ കഴിച്ചത് ഉപ്പുപോലുമിടാത്ത പാൽകഞ്ഞി-അൻസിബ

ഒരു റിയാലിറ്റി ഷോയിലൂടെയാണ് അൻസിബ ബി​ഗ്സ്ക്രീനിലേക്കെത്തുന്നത്. തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ “നാഗരാജ ചോളൻ എം എ,എം എൽ എ” തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. മോഹൻലാലിന്റെ മകളായി ​ഗംഭീരപ്രകടനമാണ് താരം കാഴ്ചവെച്ചത്.

ദൃശ്യം 2വിലും അൻസിബ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ അടുത്ത വർഷം പ്രദർശനത്തിനെത്തും. ഇപ്പോളിതാ മോഹൻലാലിന്റെ ഡയറ്റിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം, ദൃശ്യം 2ന്റെ സമയത്ത് മോഹൻലാൽ ഡയറ്റിങ്ങിലായിരുന്നു. അദ്ദേഹം പാൽക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേർക്കാതെ. ലൊക്കേഷൻ ഭക്ഷണം കഴിച്ച് മടുത്തപ്പോൾ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ കിട്ടാവുന്നതിൽ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്. പക്ഷേ അദ്ദേഹം പാൽക്കഞ്ഞി മാത്രമായിരുന്നു കഴിച്ചത്.

ചിട്ടി റോബോർട്ടിനെ പോലെയാണ് മോഹൻലാൽ എന്ന് അടുത്തിടെ അൻസിബ പറഞ്ഞിരുന്നു. രണ്ടും മൂന്നും പേജുള്ള ഡയലോഗുകൾ അദ്ദേഹം ഒന്ന് മറിച്ചു നോക്കും. എന്തിരനിലെ റോബോർട്ട് പുസ്തകങ്ങൾ സ്കാൻ ചെയ്യുന്നത് പോലെ. ഒന്ന് മറിച്ചു നോക്കുമ്പോൾ തന്നെ അദ്ദേഹം അത് മനപാഠമാക്കിയിരിക്കും. ഒറ്റ ടേക്കിൽ തന്നെ ഒരു അക്ഷരം പോലും തെറ്റിക്കാതെ പറയുകയും ചെയ്യും