തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന വിരുദ്ധ പാർട്ടിക്ക് വിജയം

തായ്‌പേ. തുടര്‍ച്ചയായ മൂന്നാം തവണയും തായ്വാനില്‍ ഡിപിപി അധികാരത്തിലേക്ക്. ചൈനയ്ക്ക് വലിയ തിരച്ചടിയാണ് തായ്വാനിലെ തിരഞ്ഞെടുപ്പ് ഫലം. ഡിപിപിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസഡിന്റുമായ വില്യം ലായ് ചിംഗ് തേയാണ് വിജയിച്ചത്. ചൈനീസ് നയങ്ങളോട് ശക്തമായ വിയോജിപ്പുള്ള ഭരണകക്ഷിക്കാണ് വിജയം എന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ലായ് ചിംഗ് തേയ്ക്ക് അഞ്ച് ദശലക്ഷം വോട്ടുകളാണ് ലഭിച്ചത്. ഇത് 40 ശതമാനം വോട്ട് വരും. 2016 മുതല്‍ തായ്വാന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ഡിപിപിയുടെ വനിതാ നേതാവ് സായ് വിംഗ് വേനയാണ്.

പുറത്തുവന്നിരിക്കുന്നത് തായ്വാന്റെ ഭാവിയെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ്. ഡിപിപിയെ കൂടാതെ തായ്വാന്‍ പീപ്പിള്‍സ് പാര്‍ട്ടി, കൊമിന്‍താങ് എന്നിവരാണ് മത്സരിച്ചത്. ഡിപിപി ഒഴികെയുള്ള പാര്‍ട്ടികള്‍ ചൈനയ്ക്ക് അനുകൂലമാണ്.