തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..പലരും പറഞ്ഞു, അനു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അനു. പല സീരിയലുകളിലൂടെയും മലയാള കുടുംബ പ്രേക്ഷകരുടെ മനസില്‍ താരം ഇടം പിടിച്ചു. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സ്ഥിരം സാന്നിധ്യമാണ് അനു. സ്റ്റാര്‍ മാജിക്കിലെ തന്നെ മറ്റൊരു താരമായ തങ്കച്ചനും ആയുള്ള അനുവിന്റെ പ്രണയ കഥ പലരും കൊട്ടിഘോഷിച്ചിരുന്നു. ഇപ്പോള്‍ ആ ഗോസിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അനു. പ്രോഗ്രാമില്‍ പറയുന്ന പോലെ തങ്കച്ചനുമായി പ്രണയം ഒന്നുമില്ലെന്നും അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണ്, ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്‌തൊരു സ്റ്റോറി മാത്രമാണ് അതെന്നും അനു പറയുന്നു.

അനുവിന്റെ വാക്കുകള്‍ ഇങ്ങനെ..’എന്റെ നാട്ടുകാരനാണ് തങ്കച്ചന്‍ ചേട്ടന്‍, സ്റ്റര്‍മാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങള്‍ തമ്മിലുള്ള പ്രണയകഥ, അതൊരു ഓണ്‍സ്‌ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. ‘തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..’ എന്നൊക്കെ പലരും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു.

ഒരു വാലന്റൈന്‍സ് ഡേ എപ്പിസോഡില്‍ ഓഡിയന്‍സിനിടയില്‍ ഒരു പയ്യന്‍ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡില്‍ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോള്‍, ‘തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇന്‍സ്റ്റഗ്രാം ഞങ്ങള്‍ പൂട്ടിക്കും.’ എന്നൊക്കെ മെസേജുകള്‍ വന്നു. മറ്റു ചിലരുടെ ഉപദേശം വേറെയാണ്, ‘നിന്നെക്കാള്‍ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകള്‍ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയില്‍ ദോഷം ചെയ്യും. കല്യാണം കഴിക്കാന്‍ ആരും വരില്ല.’ എന്നൊക്കെയാണ് അവരുടെ ആവലാതി.

എന്റെ വീട്ടുകാര്‍ക്ക് അതില്‍ യാതൊരു പ്രശനവും ഇല്ല, തങ്കച്ചന്‍ ചേട്ടന് ഞാന്‍ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചന്‍ ചേട്ടനോട് ഉണ്ട്.’