ചെറിയ അബദ്ധം കാരണം വലിയൊരു തുക നഷ്ടപ്പെട്ടു, പലരും പറ്റിച്ചു- അനു ജോസഫ്

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്

ഞാനും റോക്കിയും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തത്. ഷൂട്ടിങ് ആവശ്യം കൂടി കണക്കാക്കിയായിരുന്നു വ്യത്യസ്തമായ മോഡലില്‍ വീട് പണിതത്. ചുവരുകളില്ലാത്ത ഗ്ലാസ് വീടാണ്. ഒരു ബെഡ് റൂം മാത്രമേയുള്ളൂ. ഇനിയും കുറെ പണികള്‍ ബാക്കിയുണ്ട്. വീടിനെപ്പറ്റി പലതരത്തിലുള്ള കമന്റുകളും വന്നു. ജിഎസ്ടി റെയ്ഡും നടന്നു. വീടു കണ്ടിട്ട് എന്തോ സംഭവം ഞങ്ങളുടെ കയ്യിലുണ്ടെന്ന് പലരും തെറ്റിദ്ധരിച്ചു.

പക്ഷെ നിയമം വിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല. ചിലര്‍ ഞങ്ങളെ പറ്റിച്ചു. ഞങ്ങളുടെ അബദ്ധം കൊണ്ട് വീട് പുതുക്കിപ്പണിത് വലിയൊരു തുക നഷ്ടപ്പെടുകയും ചെയ്തു. അതാണ് സത്യം. ലോക്ക്ഡൗണ്‍ കാലത്ത് ഒരു പൂച്ചക്കുഞ്ഞിനെ കളഞ്ഞു കിട്ടിയിരുന്നു. അതിനെ വളര്‍ത്തുന്നതിനിടയില്‍ പൂച്ചകളെപ്പറ്റി കൂടുതല്‍ പഠിച്ചു. അങ്ങനെ ബംഗാള്‍ ക്യാറ്റിനെ വാങ്ങി. പിന്നെ രണ്ടായി, പിത്തിരുപതെണ്ണമായി.

ചെറുപ്പം മുതല്‍ സിനിമ മോഹിപ്പിച്ചിരുന്നു. സ്‌കൂള്‍ കാലത്ത് എല്ലാ മത്സരങ്ങളിലും പങ്കെടുക്കും. കലാഭവനില്‍ ഷോകള്‍ ചെയ്തിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ സീരിയലായ സ്‌നേഹചന്ദ്രികയില്‍ അഭിനയിക്കുന്നത്. അത് ടെലികാസ്റ്റ് ചെയ്തില്ല. പിന്നീട് സിബി മലയില്‍ സാറിന്റെ മേല്‍നോട്ടത്തില്‍ തോമസ് കെ സെബാസ്റ്റിയന്‍ സാര്‍ സംവിധാനം ചെയ്ത ചിത്രലേഖയില്‍ അഭിനയിച്ചു. 2003 മുതല്‍ പിന്നീടങ്ങോട്ട് സീരിയലുകളില്‍ തന്നെയായിരുന്നു.

ഇടയ്ക്ക് സിനിമകളിലും അവസരങ്ങള്‍ കിട്ടി. നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായി. സിനിമയെ അത്ര ആഗ്രഹിച്ചതു കൊണ്ടാകാം ഇതെല്ലാം നടന്നത്. ഒന്നും പ്ലാന്‍ ചെയ്യാതെ നല്ല കുറേ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. പ്ലാന്‍ ചെയ്യാതിരുന്നതു കൊണ്ട് മോശവും സംഭവിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ ഹാപ്പിയാണ്. എന്നാലും സിനിമയിലുടനീളം വലിയൊരു കഥാപാത്രം ചെയ്യാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. സമയം ഒട്ടും അതിക്രമിച്ചിട്ടില്ലെന്ന് തോന്നുന്നു, കാത്തിരിക്കാം.

ബിഗ് ബോസ് കഴിഞ്ഞ് ഒരു ഗ്യാപ്പ് വന്നു. സീരിയല്‍ വിട്ടതല്ല. ഒരേപോലെയുള്ള വേഷങ്ങള്‍ ചെയ്തു മടുത്തു. ഇനിയും കാര്യം നിസാരത്തിലെ സത്യഭാമയെ പോലൊരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നും അനു പറയുന്നുണ്ട്. അതുപോലെ എനിക്കിഷ്ടം തോന്നിയ വേറൊരു കഥാപാത്രം വന്നിട്ടില്ല. ഇടയ്ക്ക് പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ മുഴുവന്‍ സമയവും ടാറ്റു സ്റ്റുഡോയിയില്‍ തന്നെയാണ്.