എനിക്കൊരു കുഞ്ഞുണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തും-അനു സിത്താര

കുറച്ചു സിനിമകള്‍ മാത്രമേ ചെയ്തുവെങ്കിലും എല്ലാവരുടെയും മനസ്സില്‍ ഇടം നേടിയ താരമാണ് അനു സിതാര.താരത്തിന് മികച്ച പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.തന്റെയും വിഷ്ണുവിന്റെയും പ്രണയകഥകളെക്കുറിച്ചും മാതാപിതാക്കളുടെ മിശ്രവിവാഹത്തെക്കുറിച്ചുമൊക്കം താരം നേരത്തെ തന്നെ പറഞ്ഞിരുന്നു.ലോക്ക്ഡൗണ്‍ ആയതുമുതല്‍ താരം സ്വന്തം വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി സമയം കണ്ടെത്തുകയും ചെയ്തിരുന്നു.

സിനിമാ തിരക്കുകള്‍ക്കിടയിലും താരം നൃത്താഭ്യാസം മുടക്കാറില്ല.നല്ലൊരു നര്‍ത്തകി കൂടിയാണ് അനു സിതാര.ഇപ്പോള്‍ താരം പങ്കുവെക്കുന്ന പുതിയ വിശേഷമാണ് പുതിയ വീട്ടിലേക്ക് മാറിയ കാര്യം.അതോടൊപ്പം തന്നെ തനിക്കൊരു കുഞ്ഞുണ്ടായാല്‍ ജാതിക്കും മതത്തിനും അതീതമായി മാത്രമേ കുഞ്ഞിനെ വളര്‍ത്തൂ എന്നുമാണ് അനു സിതാര പറയുന്നത്.ജാതിയുടെയും മതത്തിന്റേയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌ക്കൂളിലേ ചേര്‍ക്കൂ.പതിനെട്ട് വയസ്സ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനം എടുക്കട്ടേയെന്നും അനു സിതാര പറയുന്നു.

അങ്ങനെയൊരാള്‍ എന്നാണ് വരുന്നതെന്ന ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.അതറിയില്ല,എല്ലാം ദൈവത്തിന്റെ ഹിതം പോലെ എന്തായാലും സമയം ഉണ്ടല്ലോ.ഏതായാലും സ്വപ്‌നം കണ്ടത് പോലുള്ളഒരു വീട് തന്നെ പണിതിരിക്കുകയാണ് അനു സിതാരയും വിഷ്ണുവും.മാര്‍ച്ചിലായിരുന്നു വീടിന്റെ പാലു കാച്ചല്‍.കൊച്ചിയില്‍ ഫ്‌ളാറ്റുണ്ടെന്നും എന്നാല്‍ സമയം കിട്ടുമ്പോള്‍ സ്വന്തം നാട്ടിലേക്ക് ഓടിയെത്തുന്നയാളാണ് താനെന്നും താരം പറയുന്നു.