ഞാന്‍ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് വിഷ്ണുവേട്ടന്‍ പറയുന്നത്, അനു സിത്താര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ബാല താരമായി എത്തിയ താരം നായിക നടിയായി തിളങ്ങുകയായാണ് ഇപ്പോള്‍. ഫോട്ടോഗ്രഫറായ വിഷ്ണുവാണ് അനുവിന്റെ കഴുത്തില്‍ മിന്നു കെട്ടിയത്. പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തെ കുറിച്ചും മറ്റും മനസ് തുറന്നിരിക്കുകയാണ് നടി.

അനു സിത്താരയുടെ വാക്കുകള്‍ ഇങ്ങനെ, വിവാഹ ശേഷമാണ് കൂടുതല്‍ സ്‌നേഹിക്കാനും പരസ്പരം മനസിലാക്കാനും കഴിഞ്ഞത്. അപ്പോള്‍ സ്വാഭാവികമായും ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു വലുതാകുകയും ചെയ്തു. ഞാന്‍ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് വിഷ്ണുവേട്ടന്‍ പറയുന്നത്.

ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ് മറുപടി കൊടുക്കുന്നത്. ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു കുറച്ചു മാസം കഴിഞ്ഞു ഞങ്ങളുടെ വിവാഹം. അതുവരെ ഞങ്ങള്‍ രണ്ടും പേരും തമ്മിലുള്ള ഇഷ്ടം ആരോടും ഞാന്‍ പറഞ്ഞില്ല. കൂട്ടുകാരോടും പോലും പറയാതെ രഹസ്യമാക്കിവച്ചു. വിവാഹത്തിനു മുന്പ് നേരില്‍ കാണാന്‍ അവസരമില്ലായിരുന്നു. വീട്ടിലെ ലാന്‍ഡ് ഫോണില്‍ എപ്പോഴെങ്കിലും വിളിക്കും.

അല്ലെങ്കില്‍ കത്തുകള്‍ അയയ്ക്കും. വിവാഹത്തിനു ശേഷമാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങുന്നത്. മുന്‌പേ പരിചയമുണ്ടെങ്കിലും കാണുമ്പോള്‍ സംസാരിക്കാറില്ല. അകന്ന ബന്ധു കൂടിയാണ് വിഷ്ണുവേട്ടന്‍. വിവാഹശേഷം പരസ്പരം മനസിലാക്കാന്‍ കഴിഞ്ഞതോടെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങി.