പിടിക്കും എന്ന ഘട്ടം വന്നപ്പോൾ വിഷ്ണു ഏട്ടൻ തന്ന കത്തുകൾ ഞാൻ നശിപ്പിച്ചു, അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

ഇപ്പോളിതാ വിഷ്ണുവുമായി ശരിയ്ക്കും സംസാരിച്ചത് കല്യാണത്തിന് ശേഷമാണ് എന്ന് വെളിപ്പെടുത്തുകയാണ് താരം, വാക്കുകൾ, മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യത്തെ പ്രണയ ലേഖനം കിട്ടിയത്. അക്ബർ എന്നാണ് അവന്റെ പേര്. അവൻ അവന്റെ നോട്ടിൽ ‘ഐ ലവ് യു’ എന്ന് എഴുതി തന്നു. പക്ഷെ അതിൽ ലവ് എന്ന് എഴുതിയതിൽ തെറ്റുണ്ടായിരുന്നു. ഞാൻ വേഗം അത് ടീച്ചർക്ക് കൊണ്ട് കാണിച്ചു കൊടുത്തു, ‘നോക്ക് മിസ്സേ ലവ് എന്ന് എഴുതിയത് തെറ്റിച്ചിരിയ്ക്കുന്നു എന്ന്’ പറഞ്ഞു. വലുതായ ശേഷം അവനെ കണ്ടിരുന്നു, ഇപ്പോൾ എന്നെ കാണുമ്പോൾ അവന് നാണമാണ്.

വിഷ്ണു ഏട്ടനും ഞാനും പ്രണയിച്ചത് കത്തിലൂടെയാണ്. എനിക്ക് ഫോൺ ഉണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ആകെ ഒരു വഴി കത്തുകളാണ്. എന്റെ വീടിന് കുറച്ച് അപ്പുറത്താണ് വിഷ്ണു ഏട്ടന്റെ വീട്. കത്ത് എഴുതി ഏതെങ്കിലും മതിലിലോ, പറമ്പിലോ. ചെടിയിലോ വയ്ക്കും. തിരിച്ചും അങ്ങനെ ചെയ്യും. ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അപ്പോൾ ആരും കാണാതെ കൈയ്യിൽ കൊടുത്ത് ഒന്നും അറിയാത്ത ഭാവത്തിൽ നടക്കും.

എനിക്ക് വിഷ്ണു ഏട്ടൻ തന്ന കത്തുകൾ എല്ലാം, വീട്ടിൽ പിടിയ്ക്കും എന്ന ഘട്ടം എത്തിയപ്പോൾ ഞാൻ നശിപ്പിച്ചു. വിഷ്ണു ഏട്ടന് ഞാൻ കൊടുത്ത കത്തുകളിൽ ചിലത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരമെത്തി. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.