ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്ല- അനുമോൾ

മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് അനു മോൾ.ഇവൻ മേഘരൂപൻ,വെടിവഴിപാട്,അകം,റോക്സ്റ്റാർ,എന്നീ ചിത്രങ്ങളിൽ അനുമോൾ ചെയ്ത കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.ചായില്യത്തിലെ ഗൗരി,റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്ന കഥാപാത്രവും വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.2015ൽ ഒരു നാൾ ഇരവിൽ എന്ന തമിഴ് ചിത്രത്തിൽ വ്യഭിചാരിണി കഥാപാത്രമായി താരം എത്തിയിരുന്നു.ആ ചിത്രത്തിന് ശേഷം വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല റോളുകളൊന്നും തന്നെ തേടിയെത്തിയിട്ടില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോളിതാ താരം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്.വീടിനടുത്തുള്ള പാടത്ത് വിത്തു വിതയ്ക്കാൻ ഇറങ്ങിയ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് താരം ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു.എന്ന കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി കമൻറുകളും അനുമോളുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.എന്തായാലും ഇത്തവണ കൂടുതൽ പറ നെല്ല് കിട്ടും എന്ന് തോന്നുന്നു,അങ്ങിനത്തെ ആളല്ലെ ഇറങ്ങിയിരിക്കണെ എന്നാണ് ഒരു ആരാധകന്റെ കമൻറ്.കമൻറ് ചെയ്യുന്നവർക്കൊക്കെ അനു റിപ്ലേ കൊടുക്കുന്നുമുണ്ട്.സ്വന്തം പാടം ആണോ എന്നൊരാളുടെ ചോദ്യത്തിന് അതേയെന്നും താരം കമൻറ് ചെയ്തിട്ടുണ്ട്.