പുതിയ ചിത്രം കണ്ട് കുറച്ച് ഹോട്ടായിട്ടുണ്ടെന്ന് ആരാധകന്‍, തകര്‍പ്പന്‍ മറുപടി നല്‍കി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ നടിക്ക് സാധിച്ചു. കൊറോണ വൈറസ് തടയാനായുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടില്‍ തന്നെയാണ് നടിയും. ഷൂട്ടിംഗ് തിരക്കുകള്‍ ഇല്ലാത്തതിനാല്‍ വലിയ തിരക്കിലൊന്നുമല്ല താരം. സോഷ്യല്‍ മീഡിയകൡ സജീവമായ നടി കഴിഞ്ഞ ദിവസം ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. വീട്ടില്‍ തന്നെ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചത്. എന്നാല്‍ മോഡേണ്‍ വേഷത്തില്‍ എത്തിയ നടിക്ക് നരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. നാടന്‍ വേഷങ്ങളില്‍ കണ്ട് ശീലിച്ചിട്ടുള്ള അനുശ്രീക്ക് മോഡേണ്‍ വേഷം ഒട്ടും യോജിക്കുന്നില്ലെന്നാണ് പലരും അഭിപ്രയപ്പെടുന്നത്.

പലരും ഈ അഭിപ്രായം തുറന്ന് പറഞ്ഞുകൊണ്ട് തന്നെ കമന്റുകള്‍ ചെയ്തു. പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ആണ് ഉയര്‍ന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് ചുട്ട മറുപടി നല്‍കി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വസ്ത്രം മഹാ ബോര്‍ ആണെന്ന് ആയിരുന്നു ഒരു ആരാധിക നല്‍കിയ കമന്റ്. ഇതിന് ഉടനടി തന്നെ അനുശ്രീ മറുപടിയും നല്‍കി. താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

പെട്ടന്നുള്ള അനുശ്രീയുടെ മറുപടിയില്‍ സങ്കടപ്പെട്ട് ആരാധിക വീണ്ടും നടിയുടെ കമന്റിന് കീഴെ കുറിച്ചു, ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തില്‍ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോള്‍ ഇഷ്ടമായില്ല.’ എന്നാല്‍ ആരാധികയുടെ ഈ കമന്റിനും അനു ശ്രീ മറുപടി നല്‍കി. ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാത്രം പറ്റില്ലല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’

മറ്റൊരാള്‍ കമന്റ് ചെയ്തത് കുറച്ച് ഹോട്ട് ആയി എന്നായിരുന്നു. ‘ഇരിക്കട്ടെയെന്നായിരുന്നു നടിയുടെ മറുപടി. ചിത്രങ്ങള്‍ക്ക് കമന്റുമായി വരുന്ന എല്ലാവര്‍ക്കും തന്നെ മറുപടി നല്‍കാന്‍ അനുശ്രീ ശ്രമിക്കുന്നുണ്ട്.