പ്രണയ വിവാഹമായിരിക്കും, അറേഞ്ച്ഡ് മാര്യേജിനോട് താത്പര്യമില്ല, അനുശ്രീ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങള്‍ നിരവധി സിനിമകളിലായി താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. അനുശ്രീ കൈക്കൊള്ളു നിലപാടുകളും പലപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ ലോകത്ത് നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്.

അനുശ്രീയുടെ വിവാഹത്തെ കുറിച്ച് നാളുകളായി ആരാധകര്‍ ചോദിക്കുന്ന ഒന്നാണ്. എന്നാല്‍ തന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് താരം നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ വീണ്ടും ഇതേ ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ, വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹം. വിവാഹം ഒരു റെസ്‌പോണ്‍സിബിലിറ്റിയാണ്. കല്യാണം കഴിഞ്ഞ് ഹസ്ബന്റുണ്ട്. ജീവിതത്തെ അങ്ങനെ ഈസി കാര്യമായിട്ട് കാണുന്ന ഒരാളല്ല താന്‍.

‘കല്യാണം കഴിച്ചാല്‍ ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ താല്‍പര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന്‍ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ റെസ്‌പെക്ട് ചെയ്യുന്ന ഒരാളായിരിക്കണം.’