കറുപ്പ് സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

കറുത്ത പെണ്ണേ..നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ എന്ന ക്യാപ്ഷ്യനോടെ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുന്നു, സിംപിൾ എലഗന്റ് ലുക്ക് എന്ന് പറഞ്ഞാൽ ഇതാണ് എന്നുള്ള അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. പിങ്കി വിശാൽ ആണ് അനുവിനെ സുന്ദരിയാക്കിയത്. പ്രണവ് രാജ് ആണ് അനുവിന്റെ ചിത്രങ്ങൾ പകർത്തിയത്

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.