എലഗന്റ് ലുക്കിൽ അനുശ്രി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ഇപ്പോളിതാ മനോഹരമായ സാരി ലുക്കിൽ എലഗന്റായി അനുശ്രീ. പാരീസ് ഡീ ബൊട്ടീക് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ധാരാളം വർക്കുകൾ നിറഞ്ഞ വൈറ്റ് സാരി അതിമനോഹരമാണ്. മേക്കപ്പ്: പിങ്കി വിശാൽ, ഹെയർ: സജിത്ത് ആൻഡ് സുജിത്. സ്റ്റൈലിങ്: ശബരീനാഥ്‌, ടിനു ജോൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ നിരവലധി ചിത്രങ്ങളിൽ അഭിനയിച്ചു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.