ലോക്ഡൗണ്‍ കഴിയാറാകുമ്പോൾ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും, അനുശ്രീ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. കഴിഞ്ഞ ദിവസം താരം മോഡേണ്‍ വേഷത്തില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നാടന്‍ വേഷത്തില്‍ കണ്ട് ശീലിച്ച താരത്തെ മോഡേണ്‍ വേഷത്തില്‍ കണ്ടതോടെയാണ് ആരാധകര്‍ മോശം പ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്. ഷര്‍ട്ടും മുണ്ടും അണിഞ്ഞ ന്യൂ ജനറേഷന്‍ ഫോട്ടോയ്ക്ക് ശേഷം ഇപ്പോള്‍ ദാവണി അടുത്ത് തനി നാടന്‍ പെണ്ണായി ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അനുശ്രീ.

തനി നാട്ടിന്‍പുറത്തുകാരിയായ അനുശ്രീയെയാണ് ആരാധകര്‍ക്ക് പ്രിയം. പുതിയ നാടന്‍ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച് ഒരു കാര്യം കൂടി അനുശ്രീ കുറിച്ചു. ലോക്ഡൗണ്‍ കഴിയാറാകുമ്പോള്‍ ഫോട്ടോഗ്രഫിയുടെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന മഹേഷ് ഭായി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും. പിന്നെ ഞാന്‍ എന്റെ പോസിങും. അനുശ്രീയുടെ ഫോട്ടോ പകര്‍ത്തുന്ന മഹേഷ് ഭായിയെക്കുറിച്ചാണ് താരം രസകരമായി പറഞ്ഞത്.

സോഷ്യല്‍ അകലം പാലിക്കുന്ന മാനേജറായ അനുജത്തി ശ്രീകുട്ടിയും ഈ ഫോട്ടോക്ക് പിന്നിലുണ്ട്. അനുശ്രീയുടെ നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ കല്‍പ്പടവുകളാണ് ലൊക്കേഷന്‍. ദാവണി തന്റെ സ്വന്തമാണെന്നും ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് പൂജ ദേവ് ആണെന്നും അനുശ്രീ പറയുന്നു.

https://www.instagram.com/p/B_lp-kQJIC7/?utm_source=ig_embed

നേരത്തെ അനുശ്രീയുടെ മോഡേണ്‍ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ആണ് ഉയര്‍ന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് ചുട്ട മറുപടി നല്‍കി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വസ്ത്രം മഹാ ബോര്‍ ആണെന്ന് ആയിരുന്നു ഒരു ആരാധിക നല്‍കിയ കമന്റ്. ഇതിന് ഉടനടി തന്നെ അനുശ്രീ മറുപടിയും നല്‍കി. താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

പെട്ടന്നുള്ള അനുശ്രീയുടെ മറുപടിയില്‍ സങ്കടപ്പെട്ട് ആരാധിക വീണ്ടും നടിയുടെ കമന്റിന് കീഴെ കുറിച്ചു, ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തില്‍ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോള്‍ ഇഷ്ടമായില്ല.’ എന്നാല്‍ ആരാധികയുടെ ഈ കമന്റിനും അനു ശ്രീ മറുപടി നല്‍കി. ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാത്രം പറ്റില്ലല്ലോ. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’ മറ്റൊരാള്‍ കമന്റ് ചെയ്തത് കുറച്ച് ഹോട്ട് ആയി എന്നായിരുന്നു. ‘ഇരിക്കട്ടെയെന്നായിരുന്നു നടിയുടെ മറുപടി. ചിത്രങ്ങള്‍ക്ക് കമന്റുമായി വരുന്ന എല്ലാവര്‍ക്കും തന്നെ മറുപടി നല്‍കാന്‍ അനുശ്രീ ശ്രമിക്കുന്നുണ്ട്.