കുട്ടിക്ക് കണ്ണുകിട്ടാതിരിക്കാൻ പൊട്ടുകുത്തി കൊടുത്ത് അനുശ്രി

നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതോടെയാണ് വിവാഹ മോചന വാർത്തകള്‌ ഇടം പിടിച്ചത്. പിന്നാലെ ഇരുവരും ഇതിനെ ശരിവെച്ച് രം​ഗത്തെത്തുകയും ചെയ്തു. അനുശ്രി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോളിതാ അനുശ്രി പങ്കിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

മകന്റെ എല്ലാ കാര്യങ്ങളും മുമ്പിൽ തന്നെ നിന്ന് നടത്തുന്നുണ്ട് അനുശ്രീ. കുഞ്ഞിനെ കുളിപ്പിക്കുന്നതും മാമൂട്ടുന്നതും എല്ലാം അനു തന്നെയാണ്. ഇടയ്ക്ക് അമ്മ സഹായിക്കുന്നതും പുത്തൻ വീഡിയോയിൽ കാണാം. കുളിപ്പിച്ചതിനുശേഷം കറുത്തപൊട്ട് കുഞ്ഞിനെ തൊടുവിക്കുന്നതിന്റെ പ്രാധാന്യവും അനു പറയുന്നുണ്ട്. കുട്ടിക്ക് ദൃഷ്ടി പറ്റാതെയിരിക്കാൻ ഇത് നല്ലതാണെന്നും അനുശ്രീ പറയുന്നുണ്ട്. ഇപ്പോഴും ഇത്തരം ആചാരങ്ങളിൽ വിശ്വസിക്കുന്നുണ്ടല്ലോ എന്നാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകളാണ് പൊങ്കലിന് നടന്നത്. ആദ്യം ഭഗവാന് നേദ്യം വെച്ചതിനുശേഷം മകന് നൽകുന്നതും പുത്തൻ വീഡിയോയിൽ അനുശ്രീ കാണിച്ചു. ചിലർ കുഞ്ഞിനിപ്പോൾ അനുശ്രീയുടെ ഛായയാണെന്നും കമന്റുകളിൽ കുറിച്ചു.

പാവം കുട്ടിയായതുകൊണ്ടാണ് അബദ്ധങ്ങളിൽ ചെന്ന് ചാടിയതെന്നും ഇനി അങ്ങനൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ചിലർ കമന്റുകളിൽ കുറിച്ചു. അനുശ്രീയുടെ അമ്മയും ഡിവോഴ്സിയാണ്. അനുശ്രീയെ പറഞ്ഞ് മയക്കി തന്റെ പക്കൽ നിന്നും പിരിച്ചുകൊണ്ടുപോയതാണെന്നാണ് അടുത്തിടെ വിഷ്ണു പറഞ്ഞത്. ‘ചിന്തിക്കണം ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാൻ. കാരണം നമ്മുടെ കുടുംബജീവിതം അത് ഒരിക്കലും കോമ്പ്രമൈസ് ചെയ്ത് കൊടുക്കാൻ നമ്മൾ ശ്രമിക്കത്തില്ല. പക്ഷെ കോമ്പ്രമൈസ് ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ മാക്‌സിമം കോമ്പ്രമൈസ് ചെയ്യാം. എന്നാൽ നമ്മുടെ ഫാമിലി ലൈഫിന് താഴെയോ അല്ലെങ്കിൽ മോളിലോ ഒരിക്കലും പോകാതെ ഇരിക്കുക.’

‘നമ്മുടെ ഫാമിലി ലൈഫ് എങ്ങനെയാണോ അതിൽ മൂവ്ഓൺ ചെയ്ത് പോവുക. അങ്ങനെയൊരു ബന്ധം കണ്ടുപിടിക്കുക. കാരണം താഴോട്ട് ആണെങ്കിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. മോളിലോട്ട് ആണെങ്കിൽ നമുക്ക് സഹിക്കാൻ പറ്റില്ല. നമ്മുടെ ലൈഫിന്റെ ഒരു വേവ് ലെങ്ത് നോക്കിയിട്ട് അതിന് പറ്റുന്ന ഒരാളെ കണ്ടു പിടിച്ച് കല്യാണം കഴിക്കുക. അത്രയേ ഉള്ളൂ’