ഞാനൊരു സാധാരണ സ്ത്രീയാണ്, എന്റെ കൈയ്യില്‍ ആര് കയറി പിടിച്ചാലും ഞാന്‍ അങ്ങനെയായിരിക്കും പ്രതികരിക്കുക- അപര്‍ണ ബാലമുരളി

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപര്‍ണ എപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഒരു പൊതു പരിപാടിയില്‍വെച്ച്‌ തന്റെ കൈയ്യില്‍ കയറി പിടിച്ച വ്യക്തിയോട് പ്രതികരിച്ചതും ഏറ്റവും നല്ല ഉദാഹരണമാണ്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറച്ച്‌ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

എന്റെ കൈയ്യില്‍ ആര് കയറി പിടിച്ചാലും ഞാന്‍ അങ്ങനെയായിരിക്കും പ്രതികരിക്കുക. എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകള്‍ക്കൊപ്പം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരിക്കും. അതായത് എനിക്ക് വളരെ ക്ലോസ് ആയിട്ടുള്ള ആളുകളുടെ കൂടെ. എന്നെ സംബന്ധിച്ചടത്തോളം ഒരു മ്യൂച്വല്‍ റെസ്പക്‌ട് ആണ് എനിക്ക് വലുത്. എന്റെ കൈയ്യും പിടിച്ച്‌ എന്റെ തോളില്‍ വളരെ അഗ്രസീവായി പിടിക്കുന്ന ഒരാളെ തിരിച്ച്‌ എനിക്ക് എന്റര്‍ടെയ്ന്‍ ചെയ്യാന്‍ സാധിക്കില്ല.

ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്, ഒരു സ്ത്രീയാണ്. ആരെയാണെങ്കിലും അത് ചെയ്യരുത്. എന്നെ എന്നല്ല ആരുടെ ദേഹത്ത് ആണെങ്കിലും ആ ലിബര്‍ട്ടി എടുക്കരുത്. അതിന് സ്റ്റാര്‍ഡം ഇല്ല, സ്ഥാനങ്ങളില്ല, ജെന്‍ഡര്‍ ഇല്ല ഒന്നുമില്ല. നമ്മുടെ പ്രൈവസിയാണ്. അതില്‍ എനിക്ക് അറിയാത്ത ആരു തൊട്ടാലും ഞാന്‍ അണ്‍കംഫര്‍ട്ടബിള്‍ ആകും, അതില്‍ തര്‍ക്കമില്ല. എന്ന അപര്‍ണയുടെ വാക്കുകള്‍ ജനശ്രദ്ധ നേടുകയാണ്.