കല്യാണം കഴിഞ്ഞ് ഏഴ് വർഷമായെങ്കിലും ഞങ്ങളുടെ യാത്രകൾ ഇപ്പോഴും ഹണിമൂൺ പോലെയാണ്- അപർണ തോമസ്

മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലും സുപരിചിതരായ താരദമ്പതികളാണ് ജീവയും അപർണ്ണയും. സരിഗമപ എന്ന പരിപാടിയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇപ്പോളിതാ ഇവരുടെ അഭിമുഖമാണ് വൈറലാവുന്നത്.

കോആങ്കറായി വന്ന് ജീവിതത്തിൽ കൂടെക്കൂടുകയായിരുന്നു അപർണ. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറിയിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള ഫ്രീഡമുണ്ടായിരുന്നു. അങ്ങനെയാണ് പ്രണയത്തിലായത്. നീണ്ട ഇടവേളയ്ക്ക് ശേഷമായി ഇരുവരും ഒരുമിച്ച് ഷോ അവതരിപ്പിച്ചിരുന്നു. യാത്രകളുടെ കാര്യത്തിൽ ബീച്ചുകളോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്ന് അപർണ പറയുന്നു. പച്ചപ്പും കാടുകളുമൊക്കെയാണ് ജീവയ്ക്ക് താൽപര്യം. വൈൽഡ് ലൈഫ് ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സൗത്ത് ആഫ്രിക്കയിൽ പോവാനാഗ്രഹമുണ്ട്.

യാത്രകളെക്കുറിച്ചുള്ള പ്ലാനിംഗെല്ലാം ഒരുമിച്ചാണ് നടത്താറുള്ളത്. പോവുന്ന സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും മറ്റുമൊക്കെ റിസർച്ച് ചെയ്യുന്നത് ഞാനാണ്. ഏത് തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാലാണ് കൂടുതൽ നല്ല ഫോട്ടോസ് എടുക്കാൻ പറ്റുന്നതെന്നും നോക്കാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നോക്കാറില്ലെങ്കിലും എന്റെ കോസ്റ്റിയൂമിനോട് ചേരുന്നത് ധരിക്കാനായി ജീവയും നോക്കാറുണ്ട്. യാത്രയ്ക്കിടയിൽ സാഹസികമായ കാര്യങ്ങളൊന്നും ചെയ്യാറില്ല. തികച്ചും ഫ്രീയായി യാത്ര ആസ്വദിക്കുകയെന്നതാണ് ഞങ്ങളുടെ പോളിസി.

ജോലിയുടെ ഭാഗമായി ഞാൻ കുറേ പ്രാവശ്യം മാലി ദ്വീപിലേക്ക് പോയിട്ടുണ്ട് ജീവയ്‌ക്കൊപ്പമായും അങ്ങോട്ടേക്ക് പോയിരുന്നു. കല്യാണം കഴിഞ്ഞ് ഹണിമൂൺ യാത്രകളൊന്നും നടന്നിരുന്നില്ല. പിന്നീട് ഒന്നിച്ച് പോവുന്ന യാത്രകളെല്ലാം ഞങ്ങൾക്ക് ഹണിമൂണാണ്. ബീച്ചായതിനാൽ അതിന് മാച്ചിംഗായ വസ്ത്രങ്ങളാണ് ധരിച്ചത്. ഡ്രസിംഗിൽ മാത്രമല്ല പോവേണ്ട സ്ഥലങ്ങളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചുമെല്ലാം കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. ഭക്ഷണത്തിലെ വെറൈറ്റികളും പരീക്ഷിക്കാറുണ്ട്.

ഞങ്ങളുടെ സെക്കൻഡ് ഹോമാണ് ദുബായ്. എപ്പോഴും പോവാനിഷ്ടമുള്ള സ്ഥലം ഏതാണെന്ന് ചോദിച്ചാൽ പറയുന്നതും ദുബായിയെക്കുറിച്ചാണ്. ഷോപ്പിംഗ് ഞങ്ങൾക്കൊരുപാടിഷ്ടമുള്ള കാര്യമാണ്. ക്രിസ്മസ് കഴിഞ്ഞാലുടൻ ഞങ്ങൾ ദുബായിലേക്ക് പോവാറാണ് പതിവ്. ന്യൂ ഇയർ ആഘോഷിക്കുന്നത് അവിടെയാണ്. വിമാനത്തിൽ ഒരുപാട് നേരം യാത്ര ചെയ്യുന്നതിനോട് താൽപര്യമില്ല. ആകെ ക്ഷീണിച്ച് ഉറക്കമൊന്നും ശരിയാവാതെ വരുമ്പോൾ ബുദ്ധിമുട്ടാണ്. ഞാനും ജീവയുമായി മാത്രമല്ല ഫ്രണ്ട്‌സിനൊപ്പമായും ട്രിപ്പ് പോവാറുണ്ട്. എല്ലാതരം യാത്രകളും ഞങ്ങൾ ആസ്വദിക്കാറുണ്ട്.

സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണ. ജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. ഇരുവരുടെതും പ്രണയവിവാഹമാണ്. സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.