ആദ്യ വിവാഹത്തിൽ നിന്നും ആത്മഹത്യചെയ്യാതെ ഇറങ്ങി പോന്ന ആളാണ് താൻ- അപ്സര രത്നാകരൻ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്‌സര. സാന്ത്വനം പരമ്പരയിൽ ജയന്തി എന്ന കഥാപാത്രമായി എത്തി ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടി. ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ ഏറെ അപവാദം ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര രണ്ട് കെട്ടി, ആദ്യ വിവാഹത്തിൽ കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു കഥകൾ. വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയകളിൽ അപ്‌സര സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനൊക്കെ അപ്‌സരയും ആൽബിയും മറുപടി നൽകാറുണ്ട്.

ബിഗ്ഗ്‌ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായ എത്തിയിരിക്കുകയാണ് അപ്സര. ക്രിസ്ത്യാനിയായ ആൽബിയെ വിവാഹം കഴിക്കുന്നതിൽ അപ്സരയുടെ വീട്ടുകാർപ്പ് എതിർപ്പ് ഉണ്ടായിരുന്നു. വീട്ടുകാരുടെ സങ്കടം കാണാൻ കഴിയാത്തത് കൊണ്ട് തന്നെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരുടെ ഇഷ്ടത്തോടെ മതി വിവാഹം എന്നും അത് വരെ കാത്തിരിക്കാം എന്നും ഞങ്ങൾ തീരുമാനിച്ചു എന്നായിരുന്നു അപ്സര ഇതേക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത്. ക്രിസ്ത്യൻ കുടുംബത്തിലേക്ക് കയറിച്ചെല്ലുന്ന തന്നെ അവർ മതം മാറ്റുമോ എന്നത് ആയിരുന്നു അമ്മയുടെ പേടി എന്നും അപ്സര പറഞ്ഞിട്ടുണ്ട്.

സാന്ത്വനത്തിലെ ജയന്തി ഉൾപ്പെടെ അപ്സര ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രായവും പക്വതയും തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ ആണ്. അതിൽ തന്നെ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രം അതിലെ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഏട്ടത്തി ആണ്. അത് കൊണ്ട് തന്നെ എല്ലാവരും അപ്സരയെ കാണുന്നത് ഒരുപാട് പ്രായം ഉള്ള ആൾ ആയിട്ടായിരുന്നു. സീരിയൽ രംഗത്ത് ഇപ്പോൾ 11 വർഷത്തോളം ആയ അപ്സരയുടെ പ്രായം 27 വയസ്സാണ്.

അപ്സരയുടെ ആദ്യ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് അപ്സര പറഞ്ഞത് ആദ്യ വിവാഹം പിരിഞ്ഞതിന്റെ സങ്കടത്തിലും, ഷോക്കിലും ആയിരുന്ന സമയത്താണ് ആൽബി പ്രൊപ്പോസ് ചെയ്തത് എന്നായിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹം, അതിലെ കുട്ടികൾ ആണ് കൂടെ ചിത്രങ്ങൾക്ക് പോസ് ചെയ്തത് എന്ന രീതിയിൽ ഇവരുടെ വിവാഹ ചിത്രങ്ങൾക്ക് ഒപ്പം വാർത്തയും വന്നിരുന്നതായി അപ്സര പറഞ്ഞിട്ടുണ്ട്. സ്വന്തമായി അധ്വാനിച്ചു ജീവിക്കാൻ സ്വന്തം മനസ്സിന് ധൈര്യം നൽകി ആദ്യ വിവാഹത്തിൽ നിന്നും ആത്മഹത്യചെയ്യാതെ ഇറങ്ങി പോന്ന ആളാണ് താൻ എന്നായിരുന്നു അപ്സര പറഞ്ഞത്.