വേദനയെടുത്തുള്ള അപ്സരയുടെ കരച്ചിൽ കേട്ട് എല്ലാവരും തെറ്റിദ്ധരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്‌സര. സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അപ്‌സരയുടെ വിവാഹം ഈ അടുത്തായിരുന്നു നടന്നത്. എജി ശ്രീകുമാർ അവതാരകനായെത്തുന്ന പറയാം നേടാമെന്ന പ്രോ​ഗ്രാമിലെത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്, വാക്കുകൾ,

എന്റേതൊരു ക്രിസ്ത്യൻ കുടുംബമാണ്. ഞാനൊരു നിരീശ്വരവാദിയാണ്. സയൻസിൽ വിശ്വസിക്കുന്നയാളാണ്. ഞാനങ്ങനെ പള്ളിയിൽ പോവാറൊന്നുമുണ്ടായിരുന്നില്ല. ഞാനൊരു ഹിന്ദുവിനെയാണ് കല്യാണം കഴിക്കുന്നത് എന്നതിൽ എന്റെ അമ്മയ്‌ക്കൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്റെ അച്ഛൻ എന്നെപ്പോലെ തന്നെയാണ്. കല്യാണം കഴിക്കുന്നയാൾ പെണ്ണായിരിക്കണം, പ്രസവിക്കണം എന്ന് മാത്രമേ അപ്പൻ എന്നോട് പറഞ്ഞിട്ടുള്ളൂയെന്നും ആൽബിൻ പറഞ്ഞിരുന്നു.

കുടുംബസമേതമായി ഞങ്ങളൊരു യാത്ര പോയിരുന്നു. അപ്പുറത്തും ഇപ്പുറത്തുമായാണ് ഞങ്ങൾ താമസിച്ചത്. അന്ന് അപ്‌സരയ്ക്ക് പുറത്തൊരു ചൂടുകുരു ഉണ്ടായിരുന്നു. മണിക്കൂറുകളോളമുള്ള യാത്രയിൽ അത് കൂടിയിരുന്നു. അത് ഞെക്കി പൊട്ടിക്കാനായി ശ്രമിച്ചതാണ്. വേദനയെടുത്ത് ഇവൾ കരയുന്നത് അപ്പുറത്തുള്ളവർ കേട്ടിരുന്നു. വന്നോ എന്നൊക്കെ അപ്‌സര ചോദിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടൻ വിളിച്ച് അപ്പുറത്തൊക്കെ ആളുകളുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു കുരു പൊട്ടിച്ചത് ഇത്ര കുഴപ്പമായോ എന്നായിരുന്നു ഞങ്ങൾ ചോദിച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രമാണ് സാന്ത്വനത്തിൽ ജയന്തിക്ക്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. ദേവിയുടെ വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ജയന്തി തൻറെ അമ്മായിയും ദേവിയുടേയും ബാലൻറേയും സഹോദരൻ ശിവൻറെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ് ഓരോന്നിനും തിരികൊളുത്തുന്നത്.സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്‌സര. മികച്ച മോഡൽ കൂടി ആണ് അപ്സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.