കോഴിക്കോട് ഫാഷന്‍ ഷോക്കിടെ പങ്കെടുക്കാന്‍ എത്തിയവരും സംഘാടകരും തമ്മില്‍ തര്‍ക്കം

കോഴിക്കോട്. ഫാഷന്‍ ഷോക്കിടെ കോഴിക്കോട് സരോവരത്ത് സംഘര്‍ഷം. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയവരും സംഘാടകരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കം പിന്നീട് വലിയ പ്രതിഷേധത്തില്‍ കലാശിക്കുകയായിരുന്നു. പണം വാങ്ങിയായിരുന്നു ആളുകള്‍ ഫാഷന്‍ ഷോ കാണുവനെത്തിയത്. ഇതിനിടെയാണ് പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധിച്ചത്.

പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിതരണം ചെയ്ത നിലവാരമില്ലാത്ത കോസ്ട്യൂം നല്‍കിയെന്ന് ആരോപിച്ചാണ് ഷോയില്‍ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ഷോ നിര്‍ത്തിവയ്ക്കുകയായിരുന്നു പോലീസ്.