അനന്യയുടെ സഹോദരൻ അർജുൻ ഗോപാൽ വിവാഹിതനായി

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് വധു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി കൊച്ചിയില്‍ വച്ച്‌ സല്‍ക്കാരവും നടത്തി. സിംപിള്‍ ലുക്കിലാണ് അനന്യ സഹോദരന്റെ വിവാഹത്തിന് എത്തിയത്. സെറ്റു സാരിയില്‍ അതിസുന്ദരിയായിരുന്നു താരം.

അർജുൻ ഏതാനും മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് അർജുൻ. സാറാസ്, വൂൾഫ് എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.

മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു ഗുരുവായൂർ വച്ച് വിവാഹം നടത്തണമെന്നത്. അതുകൊണ്ടാണ് ഇത്രയും തിരക്കുകൾക്കിടയിലും ഇവിടെ വച്ച് വിവാഹം നടത്തിയതെന്നും അർജുൻ പറഞ്ഞു. ഗായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് അര്‍ജുന്‍.