പൂഞ്ചില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ആയുധ ശേഖരം കണ്ടെടുത്തു

ശ്രീനഗര്‍. പൂഞ്ചില്‍ നിഴഞ്ഞ് കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു. പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. അതോടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.

തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരരില്‍ നിന്നും എകെ 47 തോക്കുകളും ഒരു പിസ്റ്റളും കണ്ടെത്തി. ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തുവാന്‍ പരിശോധന നടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഏഴ് ഭീകരരെയാണ് സൈന്യം വിവിധ മേഖലകളില്‍ വധിച്ചത്.