സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർ മരണമടഞ്ഞു. റോഡിൽ നിന്ന് 50-60 അടി താഴ്ചയിലുള്ള ഷിയോക് നദിയിലേക്കാണ് വാഹനം പതിച്ചത്. 19 സൈനികർക്ക് പരിക്കേറ്റു. പർതാപൂറിൽ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.

തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം. ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രികളിലേക്ക് മാറ്റാൻ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പർതാപൂറിൽ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.

തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പർതാപൂറിലെ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റി. പർതാപൂറിലേക്ക് വിദഗ്‍ധ ഡോക്ടർമാർമാരുടെ സംഘം തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൈന്യം അറിയിച്ചു.