വിജയകുമാർ കുടുംബത്തിനുവേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല, വീണ്ടും അച്ഛനെതിരെ മകൾ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ വീഡിയോ അർഥന ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കിട്ടിരുന്നു. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അർഥന ആരോപിച്ചിരുന്നു.
വിജയകുമാർ മതിൽ ചാടി കടന്ന് വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച വീഡിയോ സഹിതം പങ്കുവച്ചുകൊണ്ടാണ് അർഥനയുടെ ആരോപണം. പിന്നാലെ പ്രതികരണവുമായി വിജയ കുമാറും രം​ഗത്തെത്തിയിരുന്നു

ഇപ്പോളിതാ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുകയണ് അർഥന. വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശ്സ്തിയുടേയോ തണലിൽ അല്ല ജിവിച്ചതെന്ന് അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടിപാർലറും നടത്തിയാണ് അമ്മ വളർത്തിയത്. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് ഇഷ്ടം. തനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാർ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അർഥന സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്നാൽ, മകളെ കാണാനാണ് വീട്ടിൽ പോയതെന്നായിരുന്നു വിജയകുമാറിന്റെ വിശദീകരണം. ഇളയ മകൾ പ്ലസ് ടു പാസായത് അറിഞ്ഞ് ഉപരി പഠനത്തെക്കുറിച്ചു ചോദിക്കാനും താൻ അയച്ച പണം കിട്ടിയോ എന്നറിയാനുമാണ് പോയത്. ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തന്നെ അപമാനിക്കാൻ വിഡിയോ ചിത്രീകരിച്ച്‌ സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും വിജയകുമാർ പറഞ്ഞിരുന്നു.