പിഷാരടിയുമായുള്ള ബന്ധം ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല- ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. തന്റെ പ്രണയം തകർന്നതും വിഷാദത്തിൽ ആയതിനെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞിരുന്നു.

ഇൻസ്റ്റഗ്രാമിലെ ക്യു ആന്റ് എയിലൂടെയാണ് ആര്യ മറുപടി നൽകിയത്.ബിഗ് ബോസിലേക്ക് പോകാൻ വീണ്ടുമൊരു അവസരം ലഭിച്ചാൽ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു മത്സരാർത്ഥി ആരായിരിക്കുമെന്നായിരുന്നു ഒരു ചോദ്യം. ആർജെ രഘു എന്നാണ് ഇതിന് ആര്യ നൽകിയ മറുപടി. കാരണം ഗെയിമിനേക്കാൾ അത്യാവശ്യം മനസമാധാനം ആണ്. അതിനാൽ അവനൊപ്പമിരിക്കുന്നതാണ് നല്ലതെന്നാണ് ആര്യ പറയുന്നത്. വിഷാദത്തെ എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിനും ആര്യ മറുപടി നൽകുന്നുണ്ട്.

”സമയമെടുക്കുക. എല്ലാം എടുത്ത് പുറത്തിടണം. കരയണമെങ്കിൽ കരയുക. സംസാരിക്കാൻ തോന്നുന്നുണ്ടെങ്കിൽ സംസാരിക്കുക. സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഒരു ജീവിതം മുഴുവൻ മുന്നിലുണ്ടെന്നും ഓർക്കുക. എല്ലാം ഉപേക്ഷിച്ച് കരുത്തോടെ തിരിച്ചു വരിക. വീഴ്ചയിൽ നിന്നും സ്വയം ഉയർത്തിക്കൊണ്ടു വരിക. ഇത് നിങ്ങളുടെ ജീവിതമാണ്. ജീവിക്കുക മാത്രമാണ് ചോയ്‌സ്. അതിനാൽ എന്നും പുഞ്ചിരിയോടെ ഓർക്കാൻ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തുക. കുറ്റബോധങ്ങൾ വേണ്ടതില്ല. അതൊരു പാഠമായിരുന്നു. അത്രമാത്രം” എന്നാണ് ആര്യ പറഞ്ഞത്.

അതേസമയം, രമേശ് പിഷാരടിയുമായി ഇപ്പോൾ കോണ്ടാകട് ഉണ്ടോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. തീർച്ചയായും ഉണ്ട്. ഈ ബന്ധം ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ലെന്നാണ് ആര്യ പറഞ്ഞത്.